ബാല്യകാലത്തെ ക്രിസ്തുമസ് ഓർമ്മകൾ പങ്കുവെച്ച് ഫ്രാൻസിസ് പാപ്പാ

ബ്യൂണസ് അയേഴ്സിലെ തന്റെ ബാല്യകാല ക്രിസ്തുമസ് ഓർമ്മകൾ പങ്കുവെച്ച് ഫ്രാൻസിസ് പാപ്പാ. ഇറ്റാലിയൻ പത്രങ്ങളായ ‘റിപ്പബ്ലിക്ക’, ‘ലാ സ്റ്റാമ്പ’ എന്നിവയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പാ ഇതിനെകുറിച്ച് സംസാരിച്ചത്.

“അർജന്റീനയിലെ തന്റെ കുടുംബം ഡിസംബർ 25 -ന് രാവിലെ മുത്തശ്ശിയുടെ വീട്ടിൽ ആയിരുന്നു ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. ഒരു ക്രിസ്തുമസിന് ഞങ്ങൾ വീട്ടിൽ എത്തി, മുത്തശ്ശി അപ്പോഴും ‘കപ്പല്ലെറ്റി’ ഉണ്ടാക്കുകയായിരുന്നു. അവൾ അവ കൈകൊണ്ട് 400 എണ്ണം നിർമ്മിച്ചു. ഇന്ന് ക്രിസ്തുമസ് ഒരു ആശ്ചര്യമാണ്. നമ്മെ സന്ദർശിക്കാൻ വരുന്നത് കർത്താവാണ്.’ – പാപ്പാ പറയുന്നു.

തന്റെ ചിന്തകൾ ദരിദ്രനായി ജനിച്ച യേശുവിനെപ്പോലെയുള്ള ദരിദ്രരിലേക്കും ദുരുപയോഗം ചെയ്യപ്പെട്ടവരിലേക്കും അടിമകളാക്കപ്പെട്ട കുട്ടികളിലേക്കും പോകുന്നു. ക്രിസ്തുമസ്സിനു ആശുപത്രികളിൽ കഴിയുന്ന കുട്ടികൾക്കും തന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.