കണ്ണുകളെ ഈറന്‍ അണിയിക്കുന്ന ബെനഡിക്ട് പാപ്പായുടെ കത്തിന്റെ പൂര്‍ണ്ണ രൂപം

പാപ്പാ ബെനഡിക്ട് XVI ഇറ്റാലിയൻ പത്രം ‘കൊറിയേരെ ദെല്ല സേര’ യുടെ വായനക്കാർക്കെഴുതിയ കത്തിന്റെ സ്വതന്ത്റ പരിഭാഷ.

ബെനഡിക്ട് XVI
പാപ്പാ എമെരിത്തുസ്
വത്തിക്കാൻ സിറ്റി
5 ഫെബ്രുവരി 2018

ഡോ. മാസ്സിമോ ഫ്രാങ്കോ
വിയ കംപാനിയ 51/C
00187 റോമ

പ്രിയ ഡോ. ഫ്രാങ്കോ,

ജീവിതത്തിന്റെ സായന്തനം ഞാൻ എങ്ങനെ ചെലവഴിക്കുന്നു എന്നറിയാൻ അങ്ങയുടെ പത്രത്തിന്റെ വായനക്കാർ കാണിക്കുന്ന താത്പര്യം എന്നെ വികാരാധീനനാക്കുന്നു.

ഓരോ ദിവസവും ഞാൻ ശാരീരികമായി ബലഹീനനായിക്കൊണ്ടിരിക്കുകയാണ്. നിത്യവസതിയിലേയ്ക്കുള്ള ആന്തരിക തീർത്ഥാടനത്തിന്റെ സിംഹഭാഗവും പിന്നിട്ടു കഴിഞ്ഞു. എന്റെ യാത്ര അതിവേഗം ലക്ഷ്യത്തോടടുക്കുകയാണ്.

അസ്തമയത്തിന്റെ (വേദനാപൂർണ്ണമായ) അന്ത്യ നിമിഷങ്ങിൽ അനേകരുടെ സ്നേഹം എന്നെ പൊതിയുന്നത് ഞാൻ തിരിച്ചറിയുന്നുണ്ട്. ഇത് ദൈവകരുണയുടെ അടയാളമല്ലാതെ മറ്റെന്താണ്?

നിങ്ങളുടെ പ്രാത്ഥനകൾക്കും കരുതലിനും നന്ദി പറയാൻ മാത്രമേ എനിക്കു കഴിയൂ.

എന്റെ പ്രാത്ഥനകളാണ് നിങ്ങൾക്കുള്ള സമ്മാനം.

സ്നേഹാശംസകൾ.

(വിവ: ഫാ. റോഷിന്‍ ജോസഫ്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.