യുദ്ധക്കൊതി ഉപേക്ഷിക്കാന്‍ രാജ്യങ്ങളെ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

യുദ്ധക്കൊതി ഉപേക്ഷിക്കാന്‍ രാജ്യങ്ങളെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. റോമിലുള്ള ‘സ്‌കോളാസ് ഒക്കുരേന്തസ്’ പൊന്തിഫിക്കല്‍ സ്ഥാപനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങളും സ്റ്റാഫും വിശിഷ്ടാതിഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ പ്രസ്തുത ആഹ്വാനം നടത്തിയത്.

‘രാഷ്ട്രത്തിന് എക്കാലത്തും പരീക്ഷണമാണ് യുദ്ധം. നിങ്ങളുടെ രാജ്യത്ത് ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടോ? യുദ്ധക്കൊതിയുള്ള രാജ്യമാണോ അത്? മറ്റുള്ളവരെ കൊല്ലുന്ന ആയുധവിപണനത്തില്‍ വ്യാപൃതമാണോ ആ നാട്? ഇവിടെയാണ് ഒരു രാഷ്ട്രത്തിന്റെ ധാര്‍മ്മികത നിര്‍ണ്ണയിക്കാനാകുന്നത്. സ്‌നേഹത്തിന്റെ മൂല്യമില്ലാത്ത സമൂഹങ്ങളും രാജ്യങ്ങളും പരാജയപ്പെടും. അതിനാല്‍ ഒരു രാഷ്ട്രത്തിന്റെ സത്യസന്ധമായ സാമൂഹികഘടനയ്ക്ക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ അനിവാര്യമാണ് – പാപ്പാ ഉദ്‌ബോധിപ്പിച്ചു.

യുദ്ധവും കലാപങ്ങളും വെടിഞ്ഞ് സമാധാനത്തിന്റെ വഴികളില്‍ ലോകം ഇന്ന് നേരിടുന്ന മഹാവ്യാധിയെ നേരിടാനും ഇല്ലാതാക്കാനും മാനവകുലത്തെ ശാക്തീകരിക്കാന്‍ വിശ്വസാഹോദര്യത്തിന്റെയും എല്ലാവരെയും വിശിഷ്യാ, എളിയവരെയും പാവങ്ങളെയും ആശ്ലേഷിക്കുന്ന ഒരു നവമാനവികതയ്ക്കായി പരിശ്രമിക്കണമെന്നും യുവജനങ്ങളോട് പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.