കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര -9

ഒറ്റപെട്ടു പോകുക ഒത്തിരി വേദനാജനകമാണ്. ആൾകൂട്ടത്തിൽ നിൽക്കുമ്പോഴും എനിക്കാരുമില്ല എന്ന തോന്നൽ. ഏറ്റം വേദന തോന്നുന്ന സമയങ്ങൾ. ഒന്ന് പങ്കുവെക്കാൻ ആരും ഇല്ലല്ലോ എന്ന തേങ്ങൽ.

എങ്കില്‍ മുഖം ഉയർത്തി പീലാത്തോസിന്റെ മുന്നിൽ നില്കുന്നവനെ ഒന്ന് നോക്കുക. എല്ലാവരും ഉപേക്ഷിച്ചു പോയ അവന്റെ ഹൃദയവ്യഥ. തിരിഞ്ഞു നോക്കുമ്പോൾ കൂടെ അപ്പം പങ്കിട്ടവനും ഒരുമിച്ചു തോണി തുഴഞ്ഞവനും ഒക്കെ ഒറ്റി കൊടുത്തും തള്ളിപ്പറഞ്ഞും മറ്റുള്ളവരുടെ കരവലയത്തിൽ ആയിരുന്നു കൊണ്ട് പരിഹാസപൂർവം അവനെ ഒറ്റപെടുത്തിയില്ലേ. നീ അനുഭവിക്കുന്ന എല്ലാ ദുഖവും അതിന്റെ പൂർണതയിൽ ക്രിസ്തു അനുഭവിച്ചിട്ടുണ്ട്. ചില കുരിശുകൾ നമ്മൾ ചുമന്നേ പറ്റു. ഒന്നുറപ്പാണ് താങ്ങാൻ അവൻ കൂടെ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.