ചാപ്പല്‍ കോവിഡ് തീവ്രപരിചരണ വാര്‍ഡാക്കി ഫിലിപ്പൈന്‍സിലെ ആശുപത്രികള്‍

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രി ചാപ്പല്‍ കോവിഡ് തീവ്രപരിചരണ വാര്‍ഡാക്കി മാറ്റിയിരിക്കുകയാണ് ഫിലിപ്പൈന്‍സിലെ ചില ആശുപത്രികള്‍. ക്യൂസണ്‍ സിറ്റി ജനറല്‍ ആശുപത്രിയാണ് ഇക്കൂട്ടത്തില്‍ ഒരു ആശുപത്രി. കൊറോണ ബാധിതര്‍ക്ക് അടിയന്തിരചികിത്സ ലഭ്യമാക്കാനുള്ള വാര്‍ഡായാണ് ചാപ്പല്‍ ഉപയോഗിക്കുന്നത്.

ക്രൂശിതരൂപത്തിനു താഴെ, ഓക്സിജന്‍ സിലണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യശുശ്രൂഷാ സംവിധാനങ്ങള്‍ ക്രമീകരിക്കപ്പെട്ട ചാപ്പലിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധ നേടി. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈന്‍സിലെ ക്യൂസോണ്‍ സിറ്റി ഹോസ്പിറ്റല്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണെങ്കിലും ചാപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ സഭയാണ് ക്രമീകരിക്കുന്നത്.

ഗുരുതരാവസ്ഥയിലുള്ളവരെ പ്രവേശിപ്പിക്കാന്‍ 21 കിടക്കകളാണ് ചാപ്പലില്‍ ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രിയുടെ ഔട്ട്പേഷ്യന്റ് വിഭാഗം, കോവിഡ് വാര്‍ഡില്‍ നിയോഗിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കേന്ദ്രമാക്കിയും മാറ്റിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.