സ്‌കോട്‌ലൻഡിൽ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത് 250 പേർ

ഈസ്റ്റർ തിരുക്കർമ്മങ്ങൾക്കിടയിൽ സ്‌കോട്‌ലൻഡിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത് 250-ൽപ്പരം ആളുകള്‍. ഇതിൽ ഏറെപ്പേരും നിരീശ്വരവാദികളാണ് എന്നത് വളരെ ശ്രദ്ധേയമാണ്.

ഗ്ലാസ്‌ഗോ അതിരൂപതയിൽ 75, സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗിൽ 53, മദർവെല്ലിൽ 60, പയിസ്‌ലിയിൽ 21, അർഗൈയിൽ 10, ഡങ്കൽഡിൽ 5, അബർദീൻ രൂപതയിൽ 18 എന്നിങ്ങനെയാണ് മാമ്മോദീസ സ്വീകരിച്ച ആളുകളുടെ എണ്ണം.

പലരും യഥാർത്ഥവിശ്വാസം തേടിയുള്ള അലച്ചിലുകൾക്കൊടുവിലാണ് കത്തോലിക്കാ സഭയിൽ അംഗങ്ങളാകുന്നത്. കത്തോലിക്കാ സഭയിൽ അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്നവർക്ക് ഒൻപതു മാസത്തെ ഒരു പരിശീലനം നൽകുന്നു. തുടർന്നാണ് മാമ്മോദീസ സ്വീകരിക്കുന്നത്. റൈറ്റ്‌സ് ഓഫ് ക്രിസ്റ്റ്യൻ ഇനിഷിയേഷൻ അഡൾട്ട്‌സ് എന്ന പരിശീലനപദ്ധതിയുടെ ഭാഗമായാണ് ഈ 250 പേരും കത്തോലിക്കാ സഭയിൽ അംഗങ്ങളായി തീർന്നത്.