ഒറീസ മിഷൻ 2 – ഒറീസയിലെ ക്രൈസ്തവ സമൂഹങ്ങൾ

ഒറീസയിലെ ക്രൈസ്തവ സമൂഹങ്ങൾ

രക്തസാക്ഷികളുടെ ചുടുനിണത്താൻ പണിയപ്പെട്ടതാണ് സഭയെന്ന് നാം ഒത്തിരി കേട്ടിട്ടുണ്ട്. ഒറീസയിലെ സഭയെപ്പറ്റി പറയാൻ ഇതിലും വലിയൊരു വിശേഷണം ഇല്ല. ഒരു അതിരൂപതയും ഒപ്പം മറ്റ്‌ 5 രൂപതകളും അടങ്ങുന്നതാണ് ഒറീസയിലെ ലത്തീൻ കത്തോലിക്കാ സഭ. വിൻസെന്റ്‌ഷ്യൻ സന്യാസിമാർ(CM) സ്പാനിഷ് മിഷനറി വൈദികർ എന്നിവരുടെ അധ്വാനത്തിന്റെയും, ആത്മസമർപ്പണത്തിന്റെയും, നേർസാക്ഷ്യമാണ് ഒറീസയിലെ ലത്തീൻ കത്തോലിക്ക സഭ.

MST വൈദികരുടെ വരവോടെ ചരിത്രത്തിൽ ആദ്യമായി ഒറീസയിൽ സീറോ മലബാർ സഭയും ജന്മമെടുത്തു. സീറോ മലങ്കര സഭയും ഒറീസയിൽ മാതൃകാപരമായ ജീവിത സാക്ഷ്യം നൽകുന്നു. കത്തോലിക്ക സഭക്കുപുറമേ, മാർത്തോമ, CNI, ബാപ്റ്റിസ്റ്റ്, വിവിധ പെന്തകോസ്ത് സമൂഹങ്ങൾ, എന്നിവയും ഒറീസയിൽ സജീവമാണ്.
ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തിലും, ഈശോയിലുള്ള വിശ്വാസം അഭംഗുരം കാത്തു സൂക്ഷിക്കുന്നവരാണ് ഒറീസയിലെ ക്രൈസ്തവർ. വിശ്വാസത്തിനു വേണ്ടി വിലകൊടുത്തവരാണ് ഒറീസയിലെ വിശ്വാസ സമൂഹങ്ങൾ.

പ്രതിസന്ധികളിലും, വെല്ലുവിളികളും, വിശ്വാസം കാത്തുസൂക്ഷിക്കാൻ, അനേകർക്ക് സ്നേഹത്തിന്റെ സുവിശേഷം പകർന്നുകൊടുക്കാൻ, അങ്ങനെ ഒറീസയെ ദൈവസ്നേഹത്താൽ നിറക്കാൻ ഏവർക്കും കഴിയട്ടെ എന്ന്‌ നമുക്ക്  പ്രാർത്ഥിക്കാം.

ഒറീസയിലെ എല്ലാ ക്രൈസ്തവ സമൂഹങ്ങൾക്കും വേണ്ടി ഇന്ന് ജപമാലയിലെ ആദ്യ രഹസ്യം നമ്മുക്ക് സമർപ്പിച്ചു പ്രാർത്ഥിക്കാം.

MST Orisa Mission