ഒറീസ മിഷൻ: ഒറീസയിലെ ആതുരശുശ്രൂഷാ സാധ്യതകൾ

ഒറീസയിലെ ആതുരശുശ്രൂഷാ സാധ്യതകൾ

മുൻ ദിവസങ്ങളിലെ ചിന്തകളിൽ പറഞ്ഞതുപോലെ അശരണരും പാവപ്പെട്ടവരുമായ ഒറീസയിലെ ജനതകൾ പലപ്പോഴും തങ്ങളുടെ രോഗാവസ്ഥയിൽ ചികിത്സാ സൗകര്യങ്ങൾ ലഭിക്കാതെ മരണത്തിന് കീഴടങ്ങാറുണ്ട്. അതോടൊപ്പം തന്നെ അന്ധവിശ്വാസവും യാത്രാ സൗകര്യങ്ങളുടെ അഭാവവും ഹോസ്പിറ്റൽ ഇല്ലാത്തതും മൂലം പലപ്പോഴും രോഗത്തിന് ആവശ്യമായ ചികിത്സ ലഭിക്കാതെ ജനതകൾ കഷ്ടപ്പെടുന്നത് കാണാം.

ഗോത്രവർഗ്ഗക്കാർക്കിടയിൽ അരുവാൾ രോഗം, പോഷകഘടകങ്ങളുടെ ഇല്ലായ്മ, വാതസംബന്ധമായ വിഷമതകൾ മുതലായവ ധാരാളമായി കാണപ്പെടുന്നു. ഇവിടെയാണ് പ്രേക്ഷകരായ നമ്മൾ ഇവരുടെ കൂടെ ആയിരുന്നു കൊണ്ട് യേശുവിൻറെ കരുണയുടെ മുഖം ആകുവാൻ ശ്രമിക്കുന്നത്. സിസ്റ്റേഴ്സിന്റെയും സമർപ്പിതരുടെയും സഹായത്തോടുകൂടി ഗ്രാമങ്ങളിൽ വച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ മാരകമായ രോഗം ഉള്ളവരെ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു. അത് വഴിയായി നിത്യ രോഗങ്ങളുടേയും വാർദ്ധക്യത്തിന്റെയും പിടിയിൽ കഴിയുന്നവർക്ക് സാന്നിധ്യത്തിലൂടെയും, പ്രാർത്ഥനയിലൂടെയും ആശ്വാസം പകർന്നുകൊണ്ട് ഒറീസായുടെ മിഷനറിമാർ ആതുര ശുശ്രൂഷാ രംഗത്ത് സ്തുത്യർഹമായ  സേവനം ചെയ്യുന്നു. അതോടൊപ്പം തന്നെ അനുദിന ജീവിതത്തിൽ ആവശ്യമായ മരുന്നുകൾ, പ്രകൃതി ചികിത്സകൾ, ഭക്ഷണക്രമീകരണങ്ങൾ എന്നിവ ഗ്രാമവാസികളെ പഠിപ്പിച്ചുകൊണ്ട് ആരോഗ്യരംഗത്ത് സ്തുത്യർഹമായ സേവനം മിഷണറിമാർ കാഴ്ചവയ്ക്കുന്നു.

അസാധാരണ പ്രേക്ഷിത മാസത്തിന്റെ പതിനൊന്നാം  ദിനമായ ഇന്ന് നമുക്കറിയാവുന്ന ഏതെങ്കിലുമൊരു മിഷനിലെ വൈദികരേയോ  സമർപ്പിതരേയോ വിളിച്ച് അവിടുത്തെ പ്രവർത്തനങ്ങൾ ചോദിച്ചു മനസ്സിലാക്കി അതിൻറെ വിജയത്തിനുവേണ്ടി ഒരു കരുണക്കൊന്ത ജോലി സമർപ്പിക്കാം.

Fr Jomon Ayyankanal MST
MST ODISHA MISSION
Cuttack
9937262676.