കോട്ടയം അതിരൂപത അത്മായ സംഘടനാ സംയുക്ത ഓൺലൈൻ നേതൃസംഗമം ഇന്ന്

കോട്ടയം അതിരൂപതയിലെ അത്മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സംയുക്ത നേതൃസമ്മേളനം ഇന്ന്, സെപ്റ്റംബർ 10-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7.30-ന് സൂം ഓൺലൈൻ മീറ്റിംഗായി സംഘടിപ്പിക്കുന്നു.

അതിരൂപതാ അത്മായ സംഘടനകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നേതൃസംഗമത്തിൽ അതിരൂപതയിലെ സംഘടനകൾക്കുണ്ടായിരിക്കേണ്ട ദർശനങ്ങളും ആഭിമുഖ്യങ്ങളും ചർച്ച ചെയ്യപ്പെടും.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, നിയുക്ത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം എന്നിവർ ആമുഖസന്ദേശം നൽകും.

മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തും. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയിൽ, കെസിഡബ്ല്യുഎ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോൺ, കെസിവൈഎൽ പ്രസിഡന്റ്‌ ലിബിൻ ജോസ് പാറയിൽ, സ്റ്റീഫൻ ജോർജ്ജ് എക്‌സ് എംഎൽഎ, മിനി കുഞ്ഞുമോൻ, അഡ്വ. ജിസ്‌മോൾ തോമസ് തുടങ്ങിയവർ സംസാരിക്കും.

അതിരൂപതാ സമുദായ സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി സംഘടിപ്പിക്കുന്ന സംഗമത്തിൽ ഓരോ ഫൊറോനയിലെയും കെസിസി, കെസിഡബ്ല്യുഎ, കെസിവൈഎൽ സംഘടനകളുടെ ചാപ്ലെയിൻമാരും ഡയറക്ടർമാരും സിസ്റ്റർ അഡൈ്വസർമാരും മൂന്ന് സംഘടനകളുടെയും അതിരൂപതാ – ഫൊറോന ഭാരവാഹികളും ഓരോ യൂണിറ്റിലെയും പ്രസിഡന്റുമാരും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.