പാപ്പായുടെ സന്ദേശങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ബുക്ക് പുറത്തിറക്കി വത്തിക്കാന്‍

കൊറോണക്കാലത്ത്, ദേവാലയങ്ങളും മറ്റും പൂട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ദൈവത്തോടും സഭയോടും ചേര്‍ന്നുനില്‍ക്കാന്‍ ദൈവജനത്തെ സഹായിക്കുന്ന രീതിയില്‍ പ്രാര്‍ത്ഥനകളും ഗീതികളും പാപ്പായുടെ പ്രസംഗങ്ങളും അടങ്ങിയ ബുക്ക് പബ്ലിഷ് ചെയ്യാന്‍, ആശയവിനിമയത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം തീരുമാനിച്ചു. ഓണ്‍ലൈന്‍ പബ്ലിക്കേഷന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഫോര്‍മാറ്റിലാണ് ബുക്ക് പബ്ലിഷ് ചെയ്യുക.

സഭയെയും സഭാമക്കളേയും ആപത്തപകടങ്ങളില്‍ നിന്ന് കാത്തുരക്ഷിക്കുന്ന മുഖ്യദൂതനായ വി. മിഖായേലിന്റെ ചിത്രമാണ് പുസ്‌കത്തിന്റെ പുറംകവറിലുള്ളത്. ഈ അസാധാരണ കാലഘട്ടത്തില്‍ കൂദാശകള്‍ സ്വീകരിക്കേണ്ട വിധം, പാപ്പായുടെ പ്രത്യേക നിര്‍ദ്ദേശങ്ങളും സന്ദേശങ്ങളും, പ്രത്യേക ആവശ്യങ്ങള്‍ക്കും നിയോഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയൊക്കെയാണ് പ്രധാനമായും ഈ ബുക്കിലുള്ളത്. കൂടാതെ, ഓരോ ആഴ്ചയും ബുക്കിന്റെ അപ്‌ഡേഷനും നടത്തും.

Click here to download Strong in the Face of Tribulation (in English from Vatican Website)