
എല്ലാ മലയാളികൾക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ ലൈഫ് ഡേ നേരുന്നു.
ഇന്ന് തിരുവോണം. പൂവിളിയും പൂത്തുമ്പിയും ഉയരുന്ന തിരുവോണനാളിൽ മഹാബലിയെ വരവേൽക്കാൻ പൂക്കളമൊരുക്കി കാത്തിരിപ്പിലാണ് ഓരോ മലയാളിയും. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.
ഓണത്തിന്റെ പിന്നിലെ കഥ ഇങ്ങനെയാണ്. ഒരുകാലത്ത് മഹാബലി എന്ന അസുരചക്രവര്‍ത്തി കേരളനാട് ഭരിച്ചിരുന്നു. പ്രജകളുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ആ ചക്രവര്‍ത്തി, താൻ നൽകിയ വാക്കുപാലിക്കാൻ തനിക്കുള്ളതെല്ലാം-തന്നെത്തന്നെയും ദാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ടതാണ് തിരുവോണ ആഘോഷത്തിന്റെ പശ്ചാത്തലം.
സ്വയം ദാനത്തിന്റെയും ത്യാഗത്തിന്റെയും പരസ്നേഹത്തിന്റെയും സന്ദേശമാണ് ഓണം നമുക്കു നൽകുന്നത്. എല്ലാവരെയും സ്നേഹിക്കാനും ആദരിക്കാനും നമുക്കു സാധിക്കട്ടെ.
ഈ പൊന്നോണനാളിൽ എല്ലാ മലയാളികൾക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ ലൈഫ് ഡേ നേരുന്നു.




