വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ നൊവേന: മൂന്നാം ദിനം, ഒക്ടോബർ 16

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.

മൂന്നാം ദിനം (ഒക്ടോബർ 16): ക്രിസ്തുവിലേക്കു നിരന്തരം മാനസാന്തരപ്പേടേണ്ടതിന്റെ ആവശ്യകത അറിഞ്ഞിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പ

എന്തു കാര്യങ്ങൾ ചെയ്താലും അതിലെല്ലാം യേശുവിനെ അനുഗമിച്ച വ്യക്തിയായിരുന്നു ജോൺ പോൾ പാപ്പ. വിശുദ്ധന്റ വലിയ സാക്ഷ്യവും സ്നേഹവും മറ്റുള്ളവർക്കും അങ്ങനെ ചെയ്യാൻ പ്രചോദനമായി. പാപ്പയുടെ സ്നേഹത്തിന്റെ, എളിമയുടെ, ഉപവിയുടെ, സഹോദര സ്നേഹത്തിന്റെ, ദൈവസ്നേഹത്തിന്റെ  മാതൃകകൾ ക്രിസ്തുവിലേക്കു നിരന്തരം രൂപാന്തരപ്പെടുവാൻ അനേകർക്കു പ്രത്യേകിച്ചു യുവജനങ്ങൾക്കു വലിയ തീക്ഷ്ണത നൽകി.

പ്രാർത്ഥന

രക്ഷകനും നാഥനുമായ യേശുവേ, മാനസാന്തരത്തിനായി നിരന്തരം ഹൃദയം തുറക്കുവാൻ എന്നെ സഹായിക്കണമേ. അതുവഴി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെപ്പോലെ എന്റെ ഹൃദയം നിന്റെ തിരുഹൃദയത്തോടു കൂടുതൽ അടുക്കട്ടെ. ഈശോയെ, ദൈവസ്നേഹത്താലും സഹോദര സ്നേഹത്താലും എന്റെ ഹൃദയം സമ്പന്നമാക്കണമേ. നിന്റെ തിരുഹിതത്തിനു വിരുദ്ധമായതെല്ലാം എന്റെ ഹൃദയത്തിൽ നിന്നു പിഴുതുകളയുവാൻ എനിക്കു ശക്തി നൽകണമേ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മധ്യസ്ഥതയാൽ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക) എനിക്കു സാധിച്ചു തരണമേ. ആമ്മേൻ

1 സ്വർഗ്ഗസ്ഥനായ പിതാവേ. 1 നന്മ നിറഞ്ഞ മറിയമേ. 1 ത്രിത്വ സ്തുതി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടുള്ള ലുത്തിനിയ

കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ക്രിസ്തുവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന ദയാപൂർവ്വം കേൾക്കണമേ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ലോകരക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളോടു കരുണയായിരിക്കണമേ.

എളിമയുടെ നിറകുടമായ വി. ജോൺ പോൾ പാപ്പായേ,
                                       ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
സുവിശേഷവത്കരണ ചൈതന്യമായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ അനുഗാമിയായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ ആരാധനകനായ വി. ജോൺ പോൾ പാപ്പായേ,
ദൈവഹിതം നിറവേറ്റുന്നതിനു സ്വയം സമർപ്പിച്ച വി. ജോൺ പോൾ പാപ്പായേ,
കുരിശുകൾ ക്ഷമയോടെ വഹിച്ച വി. ജോൺ പോൾ പാപ്പായേ,
സത്യത്തിന്റെ സ്നേഹിതനായ വി. ജോൺ പോൾ പാപ്പായേ,
മറിയത്തിന്റെ വിശ്വസ്ത പുത്രനായ വി. ജോൺ പോൾ പാപ്പായേ,
സ്വർഗ്ഗത്തിന്റെ പൗരനായ വി. ജോൺ പോൾ പാപ്പായേ,

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ