കുമ്പസാരത്തിനു മുൻപുള്ള ആത്മീയപരിശീലനം 

കുമ്പസാരം മനോഹരമായ ഒരു കൂദാശയാണ്, അത് ദൈവത്തോടും സഭയോടും നമ്മെ അനുരഞ്ജിപ്പിക്കുന്നു. അടുത്ത തവണ നിങ്ങൾ കുമ്പസാരത്തിന് പോകുമ്പോൾ വി. ഫ്രാൻസിസ് ഡി സെയിൽസ് പഠിപ്പിക്കുന്ന ഈ ആത്മീയപരിശീലനം ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.

കുമ്പസാരിക്കാൻ പോകുമ്പോൾ, എളിമയുള്ള മനസ്സോടെ മുന്നോട്ട് പോകൂ. ഒരു തരത്തിലും ഭയപ്പെടുകയോ വിഷമിക്കുകയോ അരുത്. കുമ്പസാരക്കൂട്ടിലേക്ക് പോകുമ്പോൾ നമ്മുടെ പാപങ്ങൾ എങ്ങനെ ശുദ്ധീകരിക്കപ്പെടുന്നുവെന്ന് വിശുദ്ധൻ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “നമ്മെ കുത്തുന്ന തേൾ വിഷമാണ്, പക്ഷേ എണ്ണ വാറ്റിപുരട്ടിയാൽ അത് ഏറ്റവും നല്ല പ്രതിവിധിയാണ്.” അതുപോലെ പാപം ചെയ്യുമ്പോൾ അത് ലജ്ജാകരമാണ്. എന്നാൽ മാനസാന്തരപ്പെടുകയും കുമ്പസാരിക്കുകയും ചെയ്യുമ്പോൾ ഒരു വ്യക്തിക്ക് സന്തോഷം അനുഭവിക്കാൻ കഴിയും.

കുമ്പസാരത്തിന് വൈദിക്‌നറെ അടുക്കൽ നാം മുട്ടുകുത്തുമ്പോൾ ക്രൂശിക്കപ്പെട്ട രക്ഷകന്റെ കാൽക്കൽ ആയിരിക്കുന്നതായി സങ്കൽപ്പിക്കുക. നമ്മുടെ എല്ലാ പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കാൻ തന്റെ വിലയേറിയ രക്തം ദാനമായി നൽകിയ ഈശോ. കുമ്പസാരത്തിലൂടെ പശ്ചാത്തപിക്കുമ്പോൾ നമ്മിലേക്ക് ഒഴുകുന്നത് ഈശോയുടെ തിരുരക്തമാണ്. അത് നമുക്ക് രക്ഷപ്രദാനം ചെയ്യുന്നു. കുമ്പസാരിക്കുമ്പോൾ നമ്മുടെ ഹൃദയം പൂർണ്ണമായി തുറന്ന് പാപങ്ങൾ ഏറ്റുപറയുക.

പാപങ്ങൾ ഏറ്റുപറയാൻ നമ്മുടെ ഹൃദയം എത്രത്തോളം തുറന്നിരിക്കുന്നുവോ അത്രത്തോളം കൃപകൾ, പാപങ്ങൾ ക്ഷമിക്കപ്പെടുമ്പോൾ നമുക്ക് അനുഭവിക്കാൻ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.