ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയുള്ള നൊവേന: രണ്ടാം ദിനം

രണ്ടാം ദിനം: ധ്യാനം

ശുദ്ധീകരണത്തിലെ ആത്മാക്കളുടെ രണ്ടാമത്തെ വേദനയ്ക്കു കാരണം ജീവിതകാലത്ത് അവർ നഷ്ടപ്പെടുത്തിയ സമയമാണ്. ഒരുപക്ഷേ, സമയം ശരിക്കും വിനിയോഗിച്ചിരുന്നെങ്കിൽ സ്വർഗ്ഗം അവരും കൈവശമാക്കിയേനേ. ശുദ്ധീകരണാത്മാക്കൾക്ക് അവരുടെ നഷ്ടപ്പെട്ട സമയമോ  അർഹതയോ വീണ്ടെടുക്കാൻ കഴിയുകയില്ല.

പ്രാർത്ഥന

ഭൂമിയിൽ വളരെ വർഷങ്ങൾ ചിലവഴിച്ചിട്ടും ശ്യൂന്യതയും നരകവും സ്വന്തമാക്കിയ  അസന്തുഷ്ടയായ ജീവിയാണു ഞാനെങ്കിൽ എന്റെ ഗതി എത്രയോ പരിതാപകരം. എന്റെ പാപങ്ങൾക്ക് പരിഹാരം ചെയ്യാൻ ദൈവമേ, നീ തന്ന സമയത്തിനു ഞാൻ നന്ദി പറയുന്നു. എന്റെ നല്ല ദൈവമേ, നിന്നെ വേദനിപ്പിച്ചതിന് ഞാൻ മാപ്പ് അപേക്ഷിക്കുന്നു. എന്നിൽ അവശേഷിക്കുന്ന സമയം നിന്നെ സ്നേഹിക്കാനും   മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുമായി ചെലവഴിക്കാൻ എന്നെ നീ സഹായിക്കണമേ.  ദൈവമേ, എന്നോടും ശുദ്ധീകരണസ്ഥലത്തിൽ സഹിക്കുന്ന ആത്മാക്കളോടും കരുണയായിരിക്കണമേ. ഓ മറിയമേ, ദൈവമാതാവേ, നിന്റെ ശക്തമായ മധ്യസ്ഥതയാൽ അവരുടെ സഹായത്തിനു വരണമേ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…

നന്മ നിറഞ്ഞ മറിയമേ…

നിന്റെ മണവാട്ടിയായ സഭയുടെ മേൽ, സഹിക്കുന്ന നിന്റെ മക്കളുടെ മേൽ കരുണയുണ്ടാകണമേ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ നിന്റെ നിത്യാനന്ദത്തിന് അർഹരാക്കണമേ.

(എല്ലാ ദിവസവും അതതു ദിവസത്തിന്റെ പ്രാർത്ഥനയ്ക്കു ശേഷം ജപിക്കേണ്ടത്)

ഓ മാധുര്യമുള്ള ഈശോയെ, ഗെദ്സെമനിയിൽ നീ ചിന്തിയ രക്തത്തുള്ളികളാൽ ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോട് കരുണയായിരിക്കണമേ.

കർത്താവേ, അവരോടു  കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ,  ഏറ്റവും ക്രൂരമായ ചമ്മട്ടി അടിയിൽ നീ സഹിച്ച വേദനയെപ്രതി, ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോട് കരുണയായിരിക്കണമേ.

കർത്താവേ, അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ, മുൾമുടി ശിരസ്സിൽ അണിയിച്ചപ്പോൾ അങ്ങ് അനുഭവിച്ച കൊടിയ വേദനയെപ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോട് കരുണയായിരിക്കണമേ.

കർത്താവേ, അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ, കാൽവരിയിലേയ്ക്കു കുരിശു വഹിച്ച യാത്രയിൽ നീ അനുഭവിച്ച വലിയ സഹനത്തെപ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോട് കരുണയായിരിക്കണമേ.

കർത്താവേ, അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ, ഏറ്റവും ക്രൂരമായ കുരിശേറ്റലിൽ നീ സഹിച്ച കൊടിയ വേദനയെപ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോട് കരുണയായിരിക്കണമേ.

കർത്താവേ, അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ, കുരിശിൽ നീ അനുഭവിച്ച കഠിനമായ വേദനയെപ്രതി    ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോട് കരുണയായിരിക്കണമേ.

കർത്താവേ, അവരോടു കരുണയുണ്ടാകണമേ.

ഓ മാധുര്യമുള്ള ഈശോയെ, നിന്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നതിനു മുമ്പു നീ ശ്വസിച്ച അവസാന ശ്വാസത്തെപ്രതി    ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോട് കരുണയായിരിക്കണമേ.

കർത്താവേ, അവരോടു കരുണയുണ്ടാകണമേ.

(ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കും വേണ്ടിയും ഈ നൊവേനയിൽ പ്രാർത്ഥിക്കാവുന്നതാണ്.)

ദൈവത്തോട് അടുത്തായിരിക്കുന്നവരും ദൈവത്തെ ഒരിക്കലും നഷ്ടപ്പെടാത്തവരുമായ വിശുദ്ധാത്മാക്കളെ ഞങ്ങൾ/ ഞാൻ നിങ്ങൾക്കു വേണ്ടി  പ്രാർത്ഥിച്ചുവല്ലോ. വലിയ പാപികളായ ഞങ്ങളെ/ എന്നെ നിത്യനാശത്തിൽ നിന്നും ദൈവത്തെ നഷ്ടപ്പെടുമെന്ന ഭയത്തിൽ നിന്നും എപ്പോഴും സംരക്ഷിച്ചുകൊള്ളണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.