ജീവനെ അപഹരിക്കുന്നതായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ഞെട്ടലോടെ കാമറൂണിലെ ബിഷപ്പ്

കാമറൂണിൽ ചെക്ക്‌ പോസ്റ്റിൽ പോലീസ് ഒരു പെൺകുട്ടിയെ വെടിവച്ചു കൊന്നു. അതിനെ തുടർന്ന് പോലീസുകാരനെ പ്രദേശവാസികൾ കൊലപ്പെടുത്തി. ഈ സംഭവത്തെ ബ്യൂയ ബിഷപ്പ് മൈക്കൽ ബിബി അപലപിച്ചു.

സ്‌കൂളിലേക്ക് പോവുകയായിരുന്ന കാറിന്റെ ഡ്രൈവർ, പോലീസ് ചെക്ക്‌പോസ്റ്റിൽ വണ്ടി നിർത്താൻ വിസമ്മതിച്ചതിനെ തുടർന്നു നടത്തിയ വെടിവയ്പ്പിൽ അഞ്ച് വയസ്സുള്ള പെൺകുട്ടി മരിക്കുകയായിരുന്നു. കാറിൽ ഈ പെൺകുട്ടിയെ കൂടാതെ മറ്റ് രണ്ടു കുട്ടികളും അവരുടെ അമ്മയും ഡ്രൈവറും ഉണ്ടായിരുന്നു. പെൺകുട്ടി മരിച്ചതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസുകാരനെ കൊലപ്പെടുത്തുകയായിരുന്നു.

“ഡ്രൈവർ സുരക്ഷാപരിശോധനകൾ പാലിക്കാത്തത്, നിരപരാധിയായ ഒരു കുട്ടിയെ മരണത്തിലേക്ക് നയിച്ച കാറിനു നേരെയുണ്ടായ ഭീകരമായ വെടിവയ്പ്പിനെ അപലപിക്കുന്നു. അവരുടെ വേദനയിൽ ഞാനും പങ്കുചേരുന്നു. മാത്രമല്ല, പോലീസുകാരനെ കൊന്നതിനെയും ഞാൻ അപലപിക്കുന്നു. കാരണം മനുഷ്യജീവൻ അപഹരിക്കാൻ ആർക്കും അവകാശമില്ല” – ബ്യൂവയിലെ ബിഷപ്പ് മൈക്കൽ ബിബി പറഞ്ഞു.

കാമറൂണിലെ ഇത്തരം ചെക്ക്‌ പോസ്റ്റുകളിൽ പലപ്പോഴും കൈക്കൂലി ആവശ്യപ്പെടാറുണ്ട്. കാമറൂണിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വം പോലീസുകാരന്റെ പ്രവർത്തനങ്ങളെ ‘അനുചിതവും സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലാത്തതും’ എന്ന് വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.