ഫാ. കടുകപ്പള്ളി ചിക്കാഗോ രൂപതാ വികാരി ജനറൽ

ചിക്കാഗോ രൂപതയുടെ പുതിയ വികാരി ജനറലായി ഫാ. തോമസ് കടുകപ്പള്ളി ഫെബ്രുവരി ഏഴിന് ചുമതലയേൽക്കും. വികാരി ജനറലായിരുന്ന റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ മാതൃരൂപതയായ പാലായിലേക്ക് തിരിച്ചുപോകുന്ന ഒഴിവിലാണ് ചിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പുതിയ നിയമനം നടത്തിയത്.

ഫ്ളോറിഡ, കോറൽസ്പ്രിംഗ് ഔവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോന വികാരിയായിരുന്നു ഫാ. തോമസ് കടുകപ്പള്ളി. സെന്റ് മേരീസ് കത്തീഡ്രൽ ഇടവക വികാരിയുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും. ഇതോടൊപ്പം ആറ് വൈദികർക്ക് പുതിയ ഇടവകകളിലേക്കുള്ള സ്ഥലം മാറ്റംവും പ്രഖ്യാപിച്ചു.

ഫാ. ജോൺ തോമസ് തച്ചാറ (കോറൽ സ്പ്രിംഗ്സ് ഔവർ ലേഡി ഓഫ് ഹെൽത്ത് ദൈവാലയം), ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ (കൊപ്പേൽ സെന്റ് അൽഫോൻസാ ദൈവാലയം), ഫാ. തോമസ് മങ്ങാട്ട് (ന്യൂജേഴ്സി സെന്റ് ജോർജ് ദൈവാലയം), ഫാ. അലക്സ് വിരുത്തിക്കുളങ്ങര സി.എസ്.എസ്.ആർ (ലാസ്വേഗസ് സെന്റ് മദർ തെരേസാസ് ദൈവാലയം), ഫാ. സെബി ചിറ്റിലപ്പള്ളി (എഡിൻബർഗ് ഡിവൈൻ മേഴ്സി ദൈവാലയം), ഫാ. വിൽസൺ ആന്റണി കണ്ടങ്കേരി (ബാൾട്ടിമോർ സെന്റ് അൽഫോൻസാ ദൈവാലയം) എന്നിവരും ഫെബ്രുവരി ഏഴിന് ചുമതലയേൽക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.