മ്യാന്മറില്‍ കോവിഡ് രോഗബാധിതരാകുന്ന കത്തോലിക്കാ വൈദികരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

കോവിഡ് ലോകത്തിന്റെ പല ഭാഗങ്ങളേയും വിറപ്പിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ അതിന്റെ തീവ്രതയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് മ്യാന്മറിലെ ബര്‍മ്മയും. മ്യാന്മറില്‍ ഞെട്ടിക്കുന്ന രീതിയില്‍ കത്തോലിക്കാ വൈദികര്‍ കോവിഡ് രോഗബാധിതരാകുന്നു എന്നാണ് റിപ്പര്‍ട്ടുകള്‍.

കഴിഞ്ഞ ഒരാഴ്ചയില്‍ ഒരു രൂപതയില്‍ മാത്രം നാലു വൈദികരാണ് മരണമടഞ്ഞത്. കലായ് രൂപതയിലെ 54 വൈദികരില്‍ 20 പേര്‍ രോഗബാധിതരാണ്. സുവാന്‍ഗ്പി ടൗണ്‍ഷിപ്പിലെ പകുതിയോളം ആളുകളും രോഗബാധിതരാണ്. ഇവിടുത്തെ ഇടവക വൈദികന്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞത് ജൂണ്‍ 27 -നാണ്.

രാജ്യത്തെ ഭൂരിപക്ഷം ആളുകള്‍ക്കും മെഡിക്കല്‍ സൗകര്യം ലഭ്യമല്ലെന്ന് ഫാ. മുങ് പറഞ്ഞു. മ്യാന്മറില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ പലരേയും പട്ടാളം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതും സ്ഥിതിഗതികള്‍ വഷളാക്കുന്നു. ഒരു ഡോക്ടറെ കണ്ടുപിടിക്കുക എന്നതുപോലും ദുഷ്‌കരമാണെന്നും ചികിത്സ ലഭിക്കുക എന്നത് വളരെ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.