ഹാഗിയാ സോഫിയായ്ക്കു ശേഷം കോർഡോബ കത്തീഡ്രലിനെ ലക്ഷ്യം വച്ച് മുസ്ലീങ്ങൾ

ഹാഗിയ സോഫിയ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റിയതിന്റെ വേദനയിൽ കഴിയുന്ന ക്രൈസ്തവ ലോകത്തിനു വീണ്ടും പ്രഹരം ഏൽപ്പിച്ചുകൊണ്ട് മുസ്ലിം ലോകം. ഹാഗിയ സോഫിയായ്ക്കു ശേഷം തീവ്ര മുസ്ലിം വിഭാഗങ്ങൾ ലക്ഷ്യം വയ്ക്കുന്നത് ക്രൈസ്തവരുടെ പുരാതന ദൈവാലയമായ കൊർഡോബ കത്തോലിക്കാ ദൈവാലയത്തെ ആണ്. ഷാർജയുടെ ഭരണാധികാരിയായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ-കാസിമി ആണ് കൊർഡോബ കത്തോലിക്കാ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

“സ്പാനിഷ് പ്രദേശമായ അൻഡാലുഷ്യയിൽ സ്ഥിതിചെയ്യുന്ന കോർഡോബ കത്തീഡ്രൽ ക്രിസ്ത്യാനികൾക്ക് അർഹത ഇല്ലാത്ത സമ്മാനമാണ്. അവർക്ക് അത് സ്വന്തമല്ല, കത്തീഡ്രൽ മുസ്ലീങ്ങളുടേതാണ്.” -എന്നാണ് കാസിമി വെളിപ്പെടുത്തിയത്. കോർഡോബ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റാനുള്ള ആവശ്യം ഹാഗിയാ സോഫിയാ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റിയതിനു ശേഷം ആണ് പതിയെ ഉയർന്നു വരുന്നത്. ഇത് ക്രൈസ്‌തവ ലോകം വളരെ ഞെട്ടലോടെയാണ് ശ്രവിക്കുന്നത്.

എട്ടാം നൂറ്റാണ്ടിൽ ഒരു മോസ്‌ക് ആയി നിർമ്മിച്ച ഇത് പതിമൂന്നാം നൂറ്റാണ്ടിൽ ഒരു കത്തോലിക്കാ ദൈവാലയമായി പരിവർത്തനം ചെയ്യപ്പെട്ടു. “ഹാഗിയ സോഫിയയും കോർഡോബ കത്തീഡ്രലും തമ്മിൽ തുല്യത കാണിക്കാനുള്ള ശ്രമങ്ങൾ ചരിത്രത്തിന്റെ അജ്ഞതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എന്ന് പ്രശസ്ത ഇസ്ലാമിക ചരിത്രകാരൻ റോബർട്ട് സ്പെൻസർ പറയുന്നു. കോർഡോബ കത്തീഡ്രൽ ഒരു കാലത്ത് ഒരു മുസ്ലിം പള്ളിയായിരുന്നു. ശരിയാണ്, എന്നാൽ മുസ്ലീം അധിനിവേശ കാലത്ത് അവിടെ ഉണ്ടായിരുന്ന ഒരു ക്രിസ്ത്യൻ ദൈവാലയം തകർത്തതിന് ശേഷം ആ ദൈവാലയം ഇരുന്ന സ്ഥലത്താണ് ആ മോസ്‌ക് പണിതത്. പിന്നീട് ക്രൈസ്തവർ തിരിച്ചു പിടിക്കുകയായിരുന്നു. അതിനാൽ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റണം എന്ന ആവശ്യം യുക്തമല്ല.” -റോബർട്ട് സ്പെൻസർ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.