ഫാ. സ്റ്റാൻ സ്വാമിയുടെ ആശുപത്രി വാസം നീട്ടി മുംബൈ ഹൈക്കോടതി

എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ ജെസ്യുട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമി അടുത്തമാസം അഞ്ചാം തിയതി വരെ മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരണമെന്ന് മുംബൈ ഹൈക്കോടതി.

ഫാ. സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എസ്. എസ്. ഷിൻഡെയും ജസ്റ്റിസ് എൻ. ജെ. ജമാംദാറും അടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച് ജാമ്യഹർജിയിൽ നിലപാടറിയിക്കാൻ ദേശീയ അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ജൂലൈ മൂന്നിന് കേസ് പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കോവിഡ് മുക്തനാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും അത്യാഹിത വിഭാഗത്തിൽ പരിചരണം തുടരണമെന്നുമാണ് ആശുപത്രി അധികൃതർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.