ജൂൺ ഒന്ന് മുതൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ ഒരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍

ജൂൺ മാസം ഒന്നാം തീയതി മുതൽ ആരാധനാലയങ്ങൾ പൊതു ആരാധനയ്ക്കായി തുറന്നുകൊടുക്കാനൊരുങ്ങി കർണ്ണാടക സർക്കാർ. ആരാധനാലയങ്ങൾ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി. ഇതിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് സർക്കാർ.

അനുമതി ലഭിച്ചാല്‍ ജൂണ്‍ 1-ന് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് യെഡിയൂരപ്പ അറിയിച്ചു. രണ്ടു മാസമായി ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതം, കടകള്‍, മദ്യശാലകള്‍, ഗതാഗതം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.