വെനിസ്വലയില്‍ പത്ത് ശതമാനത്തിലധികം വൈദികർക്കും കോവിഡ്

കൊറോണ വൈറസ് ബാധിച്ച് വെനിസ്വലയിൽ ധാരാളം പുരോഹിതൻമാർ മരണമടഞ്ഞതായി വെനിസ്വെലൻ എപ്പിസ്കോപ്പൽ കോൺഫറൻസ് വെളിപ്പെടുത്തി. 2020 മാർച്ചിൽ വൈറസ് ബാധ ലോകത്താകമാനം ബാധിച്ചതിനു ശേഷം വെനിസ്വലയിൽ ഉണ്ടായിരുന്ന 2002 പുരോഹിതരിൽ 201 പേർക്ക് രോഗം ബാധിച്ചതായും 24 പേർ മരണമടഞ്ഞതായും എപ്പിസ്കോപ്പൽ കോൺഫറൻസ് വെളിപ്പെടുത്തി.

ആത്മാവിന്റെ വൈദ്യന്മാരായ വൈദികർക്ക് ആരോഗ്യവും പ്രതിരോധ ശക്തിയുണ്ടാകുവാൻ പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് കോൺഫറൻസ് വിശ്വാസികളോട് ആവശ്യപ്പെട്ടു. ആത്മീയമായ കാര്യങ്ങളിൽ ഉപേക്ഷ വരുത്തുവാൻ ഒരു വൈദികനും സാധിക്കുകയില്ല. വിശ്വാസികളെ അവരുടെ എല്ലാ ആത്മീയ കാര്യങ്ങളിലും മുൻകൈയ്യെടുത്ത് സഹായിക്കേണ്ടത് വൈദികരാണ്. അതിനാൽ അവർക്ക് രോഗം വരുവാനുള്ള സാഹചര്യം വളരെ കൂടുതലാണ്. തങ്ങളുടെ ദൗത്യത്തെ അവഗണിക്കുന്നില്ലെങ്കിലും പകർച്ചവ്യാധിയുടെ അപകട സാധ്യതകളും മരണസാധ്യതയും കൂടുതലാണെന്നും അവർ ഓർമ്മിപ്പിച്ചു.

“ഓരോ രൂപതയിലും വൈറസിന്റെ സ്വഭാവവും വ്യാപനവുമനുസരിച്ച് വേണം ശുശ്രൂഷകൾ ക്രമീകരിക്കേണ്ടത്. ദൈവാലയങ്ങൾ നിറയെ വിശ്വാസികളെ നിരത്തുകയല്ല മറിച്ച് ക്രിസ്തുവിനെ അനുഗമിക്കുവാനാണ് നാം വിശ്വാസികളെ പ്രോത്സാഹിപ്പിക്കേണ്ടത്. എന്നിരുന്നാലും പ്രത്യാശ നിലനിർത്തുവാനും ദൈനം ദിന ജീവിതത്തിൽ ദൈവം നമ്മോടൊപ്പമുണ്ടെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. കാരണം നാം തന്നെയാണ് ദൈവാലയം. ദൈവം ഹൃദയത്തിൽ വസിക്കുമ്പോൾ അവിടെ ദുഃഖത്തിനും നിരാശയ്ക്കും ഇടമില്ല. ആവശ്യകമായ മുൻകരുതലുകൾ എടുത്തുകൊണ്ട് വിശ്വാസികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളോട് പ്രതികരിക്കണം,” -കോൺഫറൻസ് നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.