മിഷന്‍ സഭാ പ്രബോധനം 9: AD GENTES

AD GENTES, on the Missionary Activities of the Church. Vatican II, Dec.7, 1965

സകല ജനതകളോടും സുവിശേഷമറിയിക്കേണ്ട കത്തോലിക്കാ സഭയുടെ പ്രേഷിത ദൗത്യത്തെ അക്കമിട്ടു നിരത്തുന്ന രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പ്രമാണ രേഖയാണ് Ad Gentes. യേശുവിനെ അറിഞ്ഞിട്ടില്ലാത്തവരുടെ ഇടയിലെ സുവിശേഷപ്രഘോഷണം സഭയുടെ മുഖ്യദൗത്യമായി പ്രമാണരേഖയിലൂടെ പിതാക്കന്മാർ അടിവരയിട്ടു പറയുന്നു.

പ്രേഷിത പ്രവർത്തനത്തിനുള്ള അൽമായ പ്രാധിനിത്യത്തിനു പ്രാധാന്യം നൽകണമെന്ന് ഉദ്ബോധിപ്പിക്കുന്നു. ഇതര ക്രൈസ്തവ സമൂഹങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപറയുന്നു. എല്ലാറ്റിനും ഉപരിയായി പ്രേഷിത പരിശീലനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും രേഖ നൽകുന്നുണ്ട്. ഇന്നും അനേകം മേഖലകൾ…അനേകം ജനതകൾ…യേശുവിനെ അറിയാത്തവരായുണ്ട് എന്ന വസ്തുത ഈ സഭാ രേഖക്ക് ഇന്നും പ്രാധാന്യം നല്‍കുന്നു.