മിഷൻ സഭാ പ്രബോധനം 22: Best Practices To Teach The Spirit Of Mission

Best Practices To Teach The Spirit Of Mission. Pastoral Statement, USCCB Committe on World Mission, 2005.

അമേരിക്കൻ ബിഷപ്പ് കോണ്ഫറൻസ് പ്രേഷിത പ്രവർത്തനങ്ങൾക്കുവേണ്ടി പുറത്തിറത്തിറക്കിയ മാർഗനിർദേശങ്ങളാണിവ. ഇതിൽ പ്രേഷിത പ്രവർത്തനങ്ങൾക്കായുള്ള സഭയുടെ ഔദ്യോഗിക പഠനങ്ങളുടെ ചുവടുപിടിച്ച് വൈവിദ്ധ്യമാർന്ന നിർദേശങ്ങൾ രേഖ നൽകുന്നു. മെത്രാന്മാർക്കും, വൈദികർക്കും, സെമിനാരി റെക്ടർമാർക്കും, മാതാപിതാക്കൾക്കും, അൽമായ സഹോദരങ്ങൾക്കും വെവ്വേറേ തലകെട്ടുകൾക്കു കീഴിൽ വളരെ സുദീർഘമയി നൽകിയിരിക്കുന്നത് ഇതിന്റെ പ്രാധന്യം വിളിച്ചോതുന്നു.

സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾ എല്ലാവരുടെയും കടമയും ഉത്തരവാദിത്വവുമാണ്. ആയതിനാൽ ഏവരും പ്രാർത്ഥനയിലും പ്രവർത്തനത്തിലും കൈകോർക്കുക. നാം അഭിഷിക്തരായിക്കുന്നത് ഒരു രൂപതക്കോ ഇടവകക്കോ കുടുംബത്തിനോ വേണ്ടിയല്ല മറിച്ച് ആഗോളസഭയോട് ചേർന്നു നിന്നുകൊണ്ട് ഒരുമിച്ചു പ്രവർത്തിക്കുന്നതിനാണ്. മെത്രാൻമാർ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം ആഗോള സഭയുടെ ഉന്നമനത്തിനും സകല ജനങ്ങളുടെ രക്ഷക്കും വേണ്ടി നിർവഹിക്കണമെന്നും യേശുവിന്റെ മനോഭാവത്തോടെ പെരുമാറാൻ ശ്രദ്ധിക്കണമെന്നും ഈ രേഖ നിഷ്കർഷിക്കുന്നു. എല്ലാ മെത്രാന്മാരും തങ്ങൾ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന രൂപതയിൽ മാത്രം ഒതുക്കി നിർത്താതെ പ്രേഷിതപ്രവർത്തനത്തിന്റെ വിജയത്തിനായി കഴിയും വിധം നിർവഹിക്കണമെന്ന് ഈ രേഖ വ്യക്തമാക്കുന്നു.

പുരോഹിതർ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം വലുതാണെന്ന് മനസ്സിലാക്കി സഭയുടെ സേവനത്തിനായി വിജയത്തിനായി പ്രയത്നിക്കണമെന്ന് ഈ രേഖ പറഞ്ഞുവയ്ക്കുന്നു. പ്രേഷിത പ്രവർത്തനത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കണമെന്നും പറയുന്നു.
സെമിനാരിയിൽ സേവനമനുഷ്ഠിക്കുന്ന വൈദികർ സെമിനാരി വിദ്യാർത്ഥികൾക്കായി മിഷൻ യാത്രകളും, ക്ലാസ്സുകളും സംഘടിപ്പിക്കണമെന്നും,
മാതാപിതാക്കൾ കുടുംബത്തിൽ പ്രേക്ഷിത ദൈവവിളികളെ പ്രോത്സാഹിപ്പിക്കണമെന്നും, ജീവിതമാതൃക കൊണ്ട് സ്വഭാവത്തിലെ പ്രേഷിതയാകുന്ന സഭയിൽ സാക്ഷ്യം വഹിക്കുന്ന ഉത്തമ പ്രേക്ഷിതരാകണമെന്നും ഈ രേഖ വളരെ നിഷ്പക്ഷമായി പറഞ്ഞുവയ്ക്കുന്നു.