മാതാവിന്റെ ജനനതിരുനാൾ: മാതൃപഥം 8

റോസിനാ പീറ്റി

ഇന്ന് ദൈവമാതാവിന്റ ജനനതിരുനാൾ. നസ്രത്തിലെ കന്യകയുടെ അരികെ  ദൈവദൂതൻ എത്തി അവളെ വാനോളം വാഴ്ത്തി. ലോകചരിത്രത്തിൽ മറ്റൊരു സ്ത്രീക്കും നൽകാത്ത മഹനീയ ദൗത്യം അവളെ ഏൽപ്പിച്ചിട്ടു അവളുടെ മുന്നിൽ  നിന്നും മറഞ്ഞു. അപ്പോൾമുതൽ ദൈവപുത്രനെ ലോകത്തിനു നൽകാനുള്ള ദൗത്യം  മറിയത്തിന്റെതായി മാറി.

ദൈവപുത്രന്റെ അമ്മയാകുവാൻ അനാദിയിലെ സ്വർഗ്ഗം തെരഞ്ഞെടുത്തവൾ  പാപകറ തെല്ലുമില്ലാതെ പ്രസാദവരം നിറഞ്ഞവൾ ആയി അന്നും ഇന്നും  തലമുറതോറും മകുടം ചൂടി നിൽക്കുകയാണ്. ദൈവകൃപ നിറഞ്ഞവൾ എന്ന്  മാലാഖയും, എന്റെ കർത്താവിന്റെ അമ്മ, സ്ത്രീകളിൽ  അനുഗ്രഹീത എന്നു എലിസബത്തും, അവളെ  പ്രകീർത്തിക്കുംപ്പോൾ അവളുടെ പരിശുദ്ധിയുടെ ആഴം  നമ്മുക്ക് മനസിലാക്കാനാവും. അവളുടെ ആത്മാവ് മഹത്വപ്പെടുത്തിയതും അവൾ  ആനന്ദം കൊണ്ടതും ജനിക്കാൻ പോകുന്ന ഇമ്മാനുവേലിൽ ആയിരുന്നു. എല്ലാം  ശക്തനായവൻ ചെയ്ത വലിയ കാര്യം… താനോ ദാസിയുടെ താഴ്മയും…

ആദിമനൂറ്റാണ്ടു മുതൽ സഭാപിതാക്കന്മാർ മറിയത്തെ പ്രസാദവരപൂരിതയായും  കരുണയുടെ അമ്മയായും പാപികളുടെ സങ്കേതമായും കീർത്തിക്കുന്നുണ്ട്. മറിയം  തന്നെ ബർണതീത്ത എന്ന കുട്ടിക്ക് വെളിപ്പെടുത്തിയത്, “I am the immaculate conception” എന്നാണ്. അതെ പരിശുദ്ധമായതിനു മാത്രമേ പരിശുദ്ധനായവനെ ഉൾക്കൊള്ളാനാവു… നമ്മുക്കും ഈ മാതൃഹൃദയത്തോട് ചേർന്ന്  പരിശുദ്ധനായവനിലേക്കു നമ്മുടെ ഹൃദയത്തെയും ചേർത്തുവയ്ക്കാം.

റോസിനാ പീറ്റി