അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – പത്തൊൻപതാം ദിനം: വി. ഹെൻട്രി ന്യൂമാൻ

ഓ ഈശോയുടെയും എന്റെയും അമ്മേ, ഞാൻ നിന്നോടൊപ്പം വസിക്കുകയും നിന്നെ ആശ്ലേഷിക്കുകയും എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രേമത്തോടെ നിന്നെ സ്നേഹിക്കുകയും ചെയ്യട്ടെ.

ഒരു കുട്ടിയുടെ സ്നേഹവും വിശ്വാസവും ബഹുമാനവും ഞാൻ വാഗ്ദാനം ചെയ്യുന്നു. ഒരു അമ്മയുടെ സംരക്ഷണം എനിക്കു തരണമേ. കാരണം, എനിക്ക് നിന്റെ ജാഗ്രതയുള്ള കരുതൽ ആവശ്യമാണ്. മറ്റെന്തിനേക്കാളും നിനക്ക് ഈശോയുടെ തിരുഹൃദയത്തിന്റെ ചിന്തകളും ആഗ്രഹങ്ങളും അറിയാമല്ലോ. എന്റെ മനസ്സിലും അതേ ചിന്തകളും ആഗ്രഹങ്ങളും നിരന്തരം സൂക്ഷിക്കട്ടെ. അതുവഴി എന്റെ ഹൃദയം നിന്റെ ദിവ്യസുതന്റെ തിരുഹൃദയത്തിന്റെ താൽപര്യങ്ങളും തീക്ഷ്ണതയും കൊണ്ടു നിറയട്ടെ.

ഉത്തമമായ എല്ലാറ്റിനോടുമുള്ള സ്നേഹം എന്നിൽ നിറയ്ക്കണമേ. അങ്ങനെ സ്വാർത്ഥതയിലേയ്ക്ക് എളുപ്പത്തിൽ തിരിയാതിരിക്കട്ടെ. പ്രിയപ്പെട്ട അമ്മേ, ദൈവം എന്നിൽ നിന്ന് ആഗ്രഹിക്കുന്ന പുണ്യങ്ങൾ സ്വന്തമാക്കാൻ എന്നെ സഹായിക്കണമേ. എന്നെ എപ്പോഴും മറക്കുവാനും അവനുവേണ്ടി മാത്രം ആത്മാർപ്പണത്തിന്റെ ഭയമില്ലാതെ പ്രവർത്തിക്കാനും എന്നെ സഹായിക്കണമേ. ഞാൻ എന്താകണമെന്ന് ഈശോ ആഗ്രഹിക്കുന്നവോ അതായിത്തീരാൻ ഞാൻ എപ്പോഴും നിന്റെ സഹായത്തെ ആശ്രയിക്കും. എന്റെ നല്ല അമ്മ, ഞാൻ അവന്റേതാണ്; ഞാൻ നിൻ്റേതാണ്!

എല്ലാ ദിവസവും നിന്റെ വിശുദ്ധവും മാതൃസഹജവുമായ അനുഗ്രഹം ഭൂമിയിലെ എന്റെ അവസാന സായാഹ്നം വരെ, നിന്റെ അമലോത്ഭവഹൃദയം എന്നെ സ്വർഗത്തിൽ ഈശോയുടെ ഹൃദയത്തിൽ സമർപ്പിക്കും വരെ എനിക്കു നൽകണമേ. അവിടെ ഞാൻ നിന്നെയും നിന്റെ ദിവ്യപുത്രനെയും എന്നേയ്ക്കും ഞാൻ സ്നേഹിക്കട്ടെ.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.