അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – പന്ത്രണ്ടാം ദിനം: വി. അലോഷ്യസ് ഗോൺസാഗാ

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, നിന്റെ ഭാഗ്യപ്പെട്ട ശരണത്തിലേയ്ക്കും സംരക്ഷണയിലേയ്ക്കും കരുണയുടെ പരിപാലനയിലേയ്ക്കും ഇന്നും എല്ലാ ദിവസവും എന്റെ മരണസമയത്തും എന്റെ ആത്മാവിനെയും ശരീരത്തെയും നിനക്കു ഞാൻ ഭരമേല്പിക്കുന്നു. എന്റെ എല്ലാ ആകുലതകളും ദുരിതങ്ങളും എന്റെ ജീവിതവും എന്റെ ജീവിതാവസാനവും നിനക്കു ഞാന്‍ സമർപ്പിക്കുന്നു.

നിന്റെ അതിവിശുദ്ധമായ മദ്ധ്യസ്ഥതയും യോഗ്യതകളും വഴി എന്റെ എല്ലാ പ്രവർത്തികളും നിന്റെയും നിന്റെ പ്രിയപുത്രന്റെയും തിരുഹിതത്തോട് തുറവിയും അനുരൂപവുമുള്ളതാക്കണമേ. ആമ്മേൻ.

ഈശോസഭാംഗവും യുവജനങ്ങളുടെ മദ്ധ്യസ്ഥനുമായ വി. അലോഷ്യസ് ഗോൺസാഗയുടെ (1568 – 1591) മരിയൻ പ്രാർത്ഥനയാണിത്.

The Essential Mary Handbook: A Summary of Beliefs, Practices, and Prayers

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.