മാർ തോമസ് തറയിൽ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ഉഴവൂരിൽ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാർ തോമസ് തറയിൽ ക്രിക്കറ്റ് ടൂർണമെന്റ് ഉഴവൂരിൽ സംഘടിപ്പിച്ചു. മോൻസ് ജോസഫ് എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ഫൊറോന വികാരി ഫാ. തോമസ് പ്രാലേൽ, അതിരൂപതാ ചാപ്ലെയിൻ ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഫൊറോന ചാപ്ലെയിൻ ഫാ. സൈമൺ പുല്ലാട്ട്, ജോമി കൈപ്പാറേട്ട് എന്നിവർ പ്രസംഗിച്ചു. ഷെല്ലി ആലപ്പാട്ട്, ജോണിസ് പി. സ്റ്റീഫൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സുവർണ്ണജൂബിലിയോടനുബന്ധിച്ച് മെയ് 14 വരെ വിവിധ ഫൊറോനകളിൽ സംഘടിപ്പിക്കുന്ന കായികമേളയുടെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചുങ്കത്ത് മാർ മത്തായി മാക്കീൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്, പിറവത്ത് അത്‌ലറ്റിക്‌സ് മത്സരങ്ങൾ, പുന്നത്തുറയിൽ ഷട്ടിൽ ടൂർണമെന്റ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.