ലത്തീൻ: മെയ് 23 വ്യാഴം, മർക്കോ. 9: 41-50 ക്രിസ്തുശിഷ്യർ

വി. മർക്കോസിന്റെ സുവിശേഷം ഒൻപതാം അധ്യായം 41 മുതൽ 50 വരെയുള്ള വചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ‘ക്രിസ്തുനാമത്തെപ്രതി എത്ര ചെറിയ പ്രവർത്തനങ്ങൾ ചെയ്താലും, ഒരു തുള്ളി വെള്ളം മറ്റുള്ളവർക്ക് കൊടുത്താൽപോലും അതിന് നൂറിരട്ടി പ്രതിഫലമുണ്ടാകും’ എന്ന ക്രിസ്തുവിന്റെ പാഠം ശിഷ്യർക്ക് ജീവിതത്തിൽ ഒരു ബോധ്യമായിരുന്നു. എന്നാൽ നന്മയിൽനിന്ന് ഒരുവനെ അകറ്റുന്ന ദുഷ്പ്രേരണകൾ ജീവിതത്തിൽ വലിയ തിന്മകൾ വരുത്തുമെന്നുമുള്ള പാഠം ക്രിസ്തു ശിഷ്യർക്കു നല്കുന്നു. അതുകൊണ്ട് ഭൂമിയിലെ ഉപ്പുപോലെ ജീവിതത്തിൽ രുചി പകരുന്ന ജിവിതങ്ങളാകാൻ ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ജീവിതത്തിൽ എല്ലാവർക്കും ഉപകാരിയായിട്ട് എന്തു പ്രയോജനം എന്നു ചിന്തിക്കുന്നവരാണ് പലപ്പോഴും നമ്മൾ. എന്നാൽ ക്രിസ്തു പഠിപ്പിക്കുക, അതും സ്വർഗരാജ്യത്തിൽ വിലപ്പെട്ടതാകും എന്നാണ്. അതുകൊണ്ട് ജീവിതത്തിൽ നന്മചെയ്യാൻ കിട്ടുന്ന അവസരങ്ങളെ കഴിവതും വിനയോഗിച്ച് മറ്റുള്ളവർക്ക് രുചി പകരുന്നവരാകാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.