മാർ എബ്രാഹം മറ്റത്തിന്റെ ദൈവവിശ്വാസവും സഭാസ്‌നേഹവും മാതൃകാപരം: മാർ മാത്യു മൂലക്കാട്ട്

സത്‌ന രൂപത മുൻ അദ്ധ്യക്ഷനും വിൻസൻഷ്യൻ സഭാംഗവുമായ ബിഷപ്പ് മാർ എബ്രാഹമിന്റെ ദൈവവിശ്വാസവും പൗരസ്ത്യ സഭാസ്‌നേഹവും മാതൃകാപരമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്.

ഇടപ്പള്ളി വിൻസൻഷ്യൻ ജനറലേറ്റിൽ മാർ എബ്രാഹം മറ്റത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചപ്പോൾ ഒപ്പീസ് ചൊല്ലി പ്രാർത്ഥിച്ച് അനുശോചനം അറിയിക്കുകയായിരുന്നു മാർ മാത്യു മൂലക്കാട്ട്. സീറോ മലബാർ സഭയുടെ വളർച്ചയിൽ പിതാവ് നൽകിയ വലിയ സംഭാവനകൾ എക്കാലവും അനുസ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.