മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേലിന്റെ മെത്രാഭിഷേകം നാളെ  

ക​​രി​​മ്പ​​ൻ: ഇ​​ടു​​ക്കി രൂ​​പ​​ത​​യു​​ടെ ദ്വി​​തീ​​യ മെ​​ത്രാ​​നാ​​യി മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ നാ​​ളെ അ​​ഭി​​ഷിക്ത​​നാ​​കും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്​​ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കുന്ന തിരുക്കർമ്മത്തിൽ ഇ​​ടു​​ക്കി​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​ൻ മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ലും കോ​​ത​​മം​​ഗ​​ലം മെ​​ത്രാ​​ൻ മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ലും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​വാ​​ഴ​​ത്തോ​​പ്പ് സെ​​ന്‍റ് ജോ​​ർ​​ജ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ​​നി​​ന്നു  പ്ര​​ദ​​ക്ഷി​​ണ​​ത്തോ​​ടെ അ​​ഭി​​ഷേ​​ക പ​​രി​​പാ​​ടി​​ക​​ൾ​​ തുടങ്ങും. ഏ​​റ്റ​​വും മു​​ന്നി​​ലാ​​യി മാ​​ർ​ തോ​​മാ ​കു​​രി​​ശും അ​​തി​​ന്‍റെ പി​​ന്നി​​ലാ​​യി ധൂ​​പ​​ക്കു​​റ്റി, ക​​ത്തി​​ച്ച തി​​രി​​ക​​ൾ, വി​​ശു​​ദ്ധ​​ ഗ്ര​​ന്ഥം എ​​ന്നി​​വ സം​​വ​​ഹി​​ക്ക​​പ്പെ​​ടും. തി​​രു​​വ​​സ്ത്ര​​ങ്ങ​​ള​​ണി​​ഞ്ഞ വൈ​​ദി​​ക​​രും അ​​വ​​ർ​​ക്കു പി​​ന്നാ​​ലെ മെ​​ത്രാ​ന്മാ​​രും അ​​വ​​ർ​​ക്കു പി​​ന്നി​​ൽ നി​​യു​​ക്ത​ മെ​​ത്രാ​​ൻ മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ലും പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ പ​​ങ്കു​​ചേ​​രും. ഇ​​വ​​ർ​​ക്കൊ​​പ്പം മു​​ഖ്യ​​കാ​​ർ​​മി​​ക​​നും സ​​ഹ​​കാ​​ർ​​മി​​ക​​രും തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളു​​ടെ ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ മോ​​ണ്‍. ജോ​​സ് പ്ലാ​​ച്ചി​​ക്ക​​ലും ആ​​രാ​​ധ​​നാ​​ക്ര​​മ​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കു​​ന്ന വൈ​​ദി​​ക​​രും അ​​ണി​​നി​​ര​​ക്കും. പ്ര​​ദ​​ക്ഷി​​ണത്തിന് ശേഷം മെത്രാഭിഷേക കർമ്മങ്ങൾ ആരംഭിക്കും.

മെ​​ത്രാ​​ഭി​​ഷേ​​ക​​ത്തി​​നു​ ശേ​​ഷം നടക്കുന്ന പൊതുസമ്മേളനത്തിൽ കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ്എ​​മെ​​രി​​ത്തൂ​​സ് മാ​​ർ ജോ​​ർ​​ജ് പു​​ന്ന​​ക്കോ​​ട്ടി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.  മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് സമ്മേളനം  ഉ​​ദ്ഘാ​​ട​​നം ​​ചെ​​യ്യും. തി​​രു​​വ​​ല്ല ആ​​ർ​​ച്ച്ബി​​ഷ​​പ്തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് അ​​നു​​ഗ്ര​​ഹ​ പ്രഭാ​​ഷ​​ണം ന​​ട​​ത്തും. മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ലി​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ സു​​പ്ര​​ധാ​​ന സം​​ഭ​​വ​​ങ്ങ​​ൾ കോ​​ർ​​ത്തി​​ണ​​ക്കി​​യ ’ഇ​​ട​​യ​​ന്‍റെ പാ​​ദ​​മു​​ദ്ര​​ക​​ൾ’ എ​​ന്ന സ്മ​​ര​​ണി​​ക പ്ര​​കാ​​ശ​​നം​ചെ​​യ്യും. വൈ​​ദ്യു​​തി​മ​​ന്ത്രി എം.​​എം. മ​​ണി, യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി​​സ​​ഭ ഹൈ​​റേ​​ഞ്ച് മേ​​ഖ​​ല മെ​​ത്രാ​​പ്പോ​​ലീ​​ത്താ ഏ​​ലി​​യാ​​സ് മാ​​ർ ജൂ​​ലി​​യ​​സ്, ജോ​​യ്സ് ജോ​​ർ​​ജ് എം​​പി, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ, പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ, ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ. ​​ജോ​​സ് ചെ​​മ്മ​​ര​​പ്പ​​ള്ളി​​ൽ, ഫാ.​പോ​​ൾ പാ​​റ​​ക്കാ​​ട്ടേ​​ൽ സി​​എം​​ഐ, സി​​സ്റ്റ​​ർ ആ​​ലീ​​സ് മ​​രി​​യ സി​​എം​​സി, മു​​ൻ എം​​പി ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ് കൊ​​ച്ചു​​ത്രേ​​സ്യാ പൗ​​ലോ​​സ് എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ൾ നേ​​രും.തുടർന്ന് മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ൽ, മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തും. മെ​​ത്രാ​​ഭി​​ഷേ​​ക ക​​മ്മി​​റ്റി ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ മോ​​ണ്‍. ജോ​​സ് പ്ലാ​​ച്ചി​​ക്ക​​ൽ സ്വാ​​ഗ​​ത​​വും പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി വി.​​വി. ലൂ​​ക്കാ കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​യും.

പ​​തി​​ന​​യ്യാ​​യി​​രം പേ​​ർ​​ക്കി​​രി​​ക്കാ​​വു​​ന്ന പ​​ന്ത​​ലും എ​​ല്ലാ​​വ​​ർ​​ക്കും പ​​രി​​പാ​​ടി​​ക​​ൾ കാ​​ണ​​ത്ത​​ക്ക​ വി​​ധ​​ത്തി​​ലു​​ള്ള എ​​ൽ​​ഇ​​ഡി വോ​​ളു​​ക​​ളും ക്ര​മീ​ക​രി​ച്ചിട്ടുണ്ട്. വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യാ​​നു​​ള്ള വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​മു​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.