യു​വാ​ക്ക​ൾ പ്ര​കാ​ശ​വാ​ഹ​ക​രാ​ക​ണം: മാ​ർ ആ​ല​ഞ്ചേ​രി

തി​ന്മ​ക​​ളു​​ടെ ഇ​​രു​​ട്ടി​​ൽ യു​​വാ​​ക്ക​​ൾ, ന​ന്മ​യു​​ടെ പ്ര​​കാ​​ശ​​വും ശ​​ബ്ദ​​വു​​മാ​​യി മാ​​റ​​ണ​​മെന്ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദ്ദി​​നാ​​ൾ മാ​​ർ ജോ​​ർജ്ജ് ആ​​ല​​ഞ്ചേ​​രി ആ​​ഹ്വാ​​നം ചെ​​യ്തു. ശ്രീ​​ല​​ങ്ക​​യി​​ലെ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തെ അ​​പ​​ല​​പി​​ച്ച് കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി പാ​​ലാ​​രി​​വ​​ട്ടം പി​​ഒ​​സി​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്രാര്‍ത്ഥ​​നാ​ദീ​​പം തെ​​ളി​​ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​ര​​ള​​ത്തി​​ലെ 32 രൂ​​പ​​താ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ഫൊ​​റോ​​ന, മേ​​ഖ​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ലും കെ​​സി​​വൈ​​എ​മ്മി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇന്ന് പ്രാര്‍ത്ഥ​​നാ​ദീ​​പം തെ​​ളി​​ക്കു​​മെ​​ന്ന് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ അ​​റി​​യി​​ച്ചു.

കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി റ​​വ. ഡോ. ​​വ​​ർ​​ഗ്ഗീ​​സ് വ​​ള്ളി​​ക്കാ​​ട്ട്, കെ​​സി​​വൈ​​എം സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജോ പി. ​​ബാബു, സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജോ​​സ് റാ​​ൽ​​ഫ്, തേ​​ജ​​സ് മാ​​ത്യു ക​​റു​​ക​​യി​​ൽ, റോ​​സ്മോ​​ൾ ജോ​​സ്, എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ൽ​നി​​ന്നു​​ള്ള യു​​വ​​ജ​​ന നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ത്തു.