സീറോ മലങ്കര സെപ്റ്റംബർ 16 മത്തായി 23: 8-12 അധികാരം

ഫാ. ജോളി കരിമ്പില്‍

യേശുക്രിസ്തുവാണ് സഭയുടെ ശിരസ്സ്. യേശുക്രിസ്തുവാണ് ഏക അധികാരി. യേശുവിന്റെ അധികാരത്തിലുള്ള പങ്കുപറ്റലാണ് അവിടുന്ന് സഭയ്ക്ക് അപ്പസ്തോലന്മാരിലൂടെ നല്കിയിരിക്കുന്ന അധികാരം. കർത്താവ് നല്കിയിരിക്കുന്ന ഈ അധികാരം ശുശ്രൂഷിക്കപ്പെടാനല്ല, മറിച്ച് ശുശ്രൂഷിക്കാൻ വേണ്ടിയാണ്. അതുകൊണ്ട്, അധികാരത്തിന്റെ സ്രോതസും ഉത്തമ മാതൃകയുമായ യേശുവിന്റെ മനോഭാവം സ്വന്തമാക്കുക എന്നതാണ് ക്രിസ്തുശിഷ്യന്റെ പ്രഥമമായ ധർമ്മം. “ഇനിമേൽ ഞാനല്ല ജീവിക്കുന്നത്; ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്” (ഗലാ. 2:20). ഇതാണ് ശുശ്രൂഷനിർവ്വഹണത്തിന്റെ ആദ്യത്തെ പടി.

താഴ്മയോടെ മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതുവാനും സ്വന്തം താല്പര്യത്തേക്കാൾ മറ്റുള്ളവരുടെ താല്പര്യങ്ങൾ പരിഗണിക്കാനും നമുക്കാവണം (ഫിലി. 2:3-4). കാരണം, ആത്യന്തികമായി നാമേവരും സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളാണ്. ഏവരും അവിടുത്തെ ആദ്യജാതനായ ക്രിസ്തുവിൽ സഹോദരരാണ്.

ഫാ. ജോളി കരിമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.