നോമ്പ് പ്രാർത്ഥന 36 

പ്രകാശം ആയിരിക്കുക 

നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല (മത്തായി  5: 14).

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, ഈ നോമ്പ് കാലത്ത് മറ്റുള്ളവർക്ക് പ്രകാശം ആയിരിക്കുവാൻ എന്നെ സഹായിക്കണമേ. നിരുത്സാഹരായി ഇരുട്ടിൽ കഴിയുന്നവർക്ക് അവരുടെ ജീവിതത്തിൽ പ്രകാശം കൊണ്ടുവരാൻ എനിക്ക് സാധിക്കണമേ. ചതിയിലും വഞ്ചനയിലും പെട്ടുപോകാതെ  ലോകത്തിന്റെ പ്രകാശം ആയി നിലകൊള്ളുവാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.