ലത്തീൻ നവംബർ 30 മത്തായി 4: 18-22 നിസ്സംഗതാ മനോഭാവം

“തൽക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്‌, പിതാവിനെയും വിട്ട്‌, അവനെ അനുഗമിച്ചു” (മത്തായി 4:22).

ശിഷ്യത്വ-ശിക്ഷണത്തിന്റെ ഭാഗമായി പ്രാവർത്തികമാക്കാൻ യേശു ആവശ്യപ്പെടുന്ന ‘നിസ്സംഗതാ മനോഭാവം‘ (Detachment) വാച്യാർത്ഥത്തിൽ വായിച്ചെടുക്കേണ്ട ഒന്നല്ല. ‘അവർ പിതാവിനെ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു‘ എന്നു പറയുമ്പോൾ, പിതാവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു എന്നല്ല മറിച്ച്, ഉന്നതമായ സ്നേഹത്തോടുള്ള സമർപ്പണം. അതായത്, എല്ലാത്തിനും ഉപരിയായി ദൈവത്തെ സ്നേഹിക്കാനായി ഞാൻ ലോകത്തോടു പുലർത്തുന്ന നിസ്സംഗതാ മനോഭാവമാണത്.

ഒരു ശിഷ്യനെന്ന നിലയിൽ ആരോടുള്ള സ്നേഹത്തിനാണ് ജീവിതത്തിൽ പ്രഥമപ്രാധാന്യം കൊടുക്കുന്നത് എന്നതിനാണ് ഇവിടെ പ്രാധാന്യം. ശിഷ്യൻ പ്രാവർത്തികമാക്കാൻ ആവശ്യപ്പെടുന്ന നിസ്സംഗതാ മനോഭാവത്തിന്റെ ലക്ഷ്യം ആരെയും വെറുക്കുക എന്നതല്ല. ദൈവത്തെ ഏറ്റവും അധികമായി സ്‌നേഹിക്കാനായി ലോകത്തോടു പുലർത്തുന്ന ആരോഗ്യപരമായ അകൽച്ചയുടെ ആന്തരീകഭാവമാണ് ആത്മീയനിസ്സംഗത. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.