ലത്തീൻ ആഗസ്റ്റ് 16 മത്തായി 19: 16-22 പരമോന്നത നന്മ

“നല്ലവൻ ഒരുവൻ മാത്രം” (വാക്യം 17).

“നിത്യരക്ഷ സ്വന്തമാക്കാൻ ഞാൻ എന്ത് നന്മ ചെയ്യണം?” എന്ന ധനികയുവാവിന്റെ ചോദ്യത്തിന്, “നല്ലവൻ ഒരുവൻ മാത്രം” എന്ന് ദൈവത്തെ പ്രതിപാദിച്ച് യേശു മറുപടി നൽകുന്നു. ലോകത്തിൽ നല്ലവരായ മനുഷ്യർ ഇല്ല എന്ന് യേശു അർത്ഥമാക്കുന്നില്ല. മറിച്ച് എല്ലാ നന്മകളുടെയും ഉറവിടവും അടിസ്ഥാനവും ദൈവമാണ് എന്ന് പഠിപ്പിക്കുന്നു.

ദൈവം സ്നേഹമാണ് ” (God is Love) എന്ന പോലെ ദൈവത്തിന് കൊടുക്കാവുന്ന ഉൽകൃഷ്ടമായ മറ്റൊരു നിർവചമാണ് “ദൈവം നന്മയാണ്‘ (God is Good) എന്നത്. ഈ രണ്ട് നിർവചനങ്ങളും പരസ്‌പര പൂരകങ്ങളാണ്‌. സ്നേഹമുള്ളിടത്താണ് നന്മയുണ്ടാകുന്നത്. സ്‌നേഹമുള്ളിടത്ത് ദൈവമുണ്ട്; കാരണം ദൈവം സ്നേഹമാണ്. ദൈവമുള്ളിടത്തു നന്മയുണ്ട്; കാരണം ദൈവം നന്മയാണ്. അതിനാൽ സ്വത്തോ, സ്ഥാനമോ അല്ല മറിച്ച് ദൈവം മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യമാകുന്നിടത്താണ് നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കപ്പെടുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.