കേരളം ഒറ്റകെട്ടായി നിന്ന് ലോകത്തിന് മാതൃകയാകുന്നു: മാർ ആലഞ്ചേരി

ശക്തമായി മഴയിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപെട്ട പന്നിയാർകുട്ടി മേഖലയിൽ സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി സന്ദർശിച്ചു. കേരളത്തിലെ പ്രളയ ബാധിത സമയത്ത് സർക്കാരും സഭയും ജനങ്ങളും ഒരുമിച്ച് നിന്ന് ലോകത്തിന് തന്നെ മാതൃകയായി എന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

വീടും വ്യാപാര സ്ഥാപങ്ങളും പുനർനിർമ്മിക്കുന്നതിനും തുടർന്നുള്ള പുനരധിവാസ പ്രവർത്തങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം ദുരിത ബാധിതർക്കൊപ്പം പ്രാർത്ഥന നടത്തിയ ശേഷം ആണ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.