ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ പ്രതിനിധി സമ്മേളനം ജനുവരി 29-ന്

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ അതിരൂപതാ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 29 വെള്ളിയാഴ്ച രാവിലെ 10.30-ന് ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന പ്രതിനിധി സമ്മേളനത്തിൽ കെ.സി.ഡബ്ല്യു.എ. അതിരൂപതാ ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് കെ.സി.ഡബ്യു.എ. ഭരണഘടനാ ഭേദഗതി സംബന്ധിച്ച നിർദ്ദേശങ്ങൾ അവതരിപ്പിച്ച് ചർച്ച ചെയ്ത് നിർദ്ദേശങ്ങൾക്ക് രൂപം നൽകും.

തുടർന്ന് 11.30-ന് കെ.സി.ഡബ്ല്യു.എ. പ്രസിഡന്റ് ഡോ. മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന പൊതുസമ്മേളനം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ക്‌നാനായ സമുദായാംഗങ്ങളായ വനിതകളെ ചടങ്ങിൽ ആദരിക്കും. കെ.സി.ഡബ്ല്യു.എ. സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.

കൊറോണ മുഖത്ത് പ്രവർത്തിക്കുന്ന സമുദായാംഗങ്ങളായ വനിതാ ആരോഗ്യപ്രവർത്തകരെ കെ.സി.ഡബ്ല്യു.എ. ആദരിക്കും. കൂടാതെ, രോഗീസഹായ ഫണ്ടും, വിദ്യാഭ്യാസ സഹായ ഫണ്ടും വിതരണം ചെയ്യും. വിവിധ യൂണിറ്റുകൾ വഴി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെടുന്ന സമ്മേളനത്തിൽ അതിരൂപതാ ഫൊറോന ഭാരവാഹികളും എല്ലാ യൂണിറ്റുകളിൽ നിന്നും രണ്ടു ഭാരവാഹികൾ വീതവും പങ്കെടുക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.