വി ഫോര്‍ ക്രൈസ്റ്റ് വി ഫോര്‍ ഫെയ്ത്ത്’ ഉദ്ഘാടനം 23ന്

കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന സമിതി നടപ്പാക്കുന്ന ‘വി ഫോര്‍ ക്രൈസ്റ്റ് വി ഫോര്‍ ഫെയ്ത്ത്’ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 23നു നടക്കും. കറ്റാനം പോപ്പ് പയസ് 11 ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടി ആര്‍ച്ച് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്‌ഘാടനം ചെയ്യും.

വിശ്വാസത്തിന്റെ പ്രാധാന്യവും ജീവന്റെ മഹത്വവും പുതിയ തലമുറയിലേക്കു പകരുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണ് ‘വി ഫോര്‍ ക്രൈസ്റ്റ് വി ഫോര്‍ ഫെയ്ത്ത്’. കെസിബിസി അന്നേ ദിവസം പ്രോലൈഫ് സമിതിയുടെ സഹകരണത്തോടെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളും എക്‌സിബിഷനുകളും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.