പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – ഇരുപത്തിയഞ്ചാം ദിനം 

ഈശോയുടെ ജന്മദിനം ആഘോഷിക്കുന്ന ഇന്നേ ദിവസം നമ്മുക്ക് ഉണ്ണിയീശോയോടൊപ്പം ആയിരിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ നാം ഈശോയെ കാണുന്നതിനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കുകയായിരുന്നു. നമ്മിലെ തെറ്റുകളും കുറ്റങ്ങളും നീക്കി പുതിയ മനുഷ്യരായി തീർന്നിരിക്കുകയാണ് നാം. ഈ മാറ്റങ്ങൾ നിലനിർത്തിക്കൊണ്ട് നമുക്ക് നമ്മുടെ തുടർന്നുള്ള ജീവിതത്തിലും ഈശോയെ പിൻചെല്ലാം.

തങ്ങളുടെ കുരിശെടുത്തുകൊണ്ട് തന്നെ അനുഗമിക്കുക എന്നാണ് ഈശോ ശിഷ്യൻമാരോട് ആവശ്യപ്പെട്ടത്. ഈശോയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് നമുക്കും അവനെ അനുഗമിക്കാം. ഇതുവരെ നാം എടുത്ത നല്ല തീരുമാനങ്ങളും മാറ്റങ്ങളും നിലനിർത്തികൊണ്ട് ഒരു പുതുവർഷത്തിനായി തയ്യാറെടുക്കാം. അവയെ പുതുവർഷത്തിലേയ്ക്കുള്ള നമ്മുടെ ഒരുക്കങ്ങളാക്കി മാറ്റാം.

നിങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഈശോയുടെ ഒരു ചിത്രം നിങ്ങളുടെ മുറിയിൽ സ്ഥാപിക്കാം. അതു കാണുമ്പോൾ നിങ്ങൾ ഈശോയുടെതാണെന്നും അവിടുത്തെ പിഞ്ചെല്ലുകയാണ് നിങ്ങളുടെ ദൗത്യം എന്നും ഓർക്കുവാൻ സാധിക്കണം. ഇന്നേ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി മാറ്റിവയ്ക്കാം. അവർക്കായി സഹായങ്ങൾ ചെയ്‌തു കൊടുത്തുകൊണ്ട് ഈ ക്രിസ്തുമസ് ദിനം ആയിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.