പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – ഇരുപത്തിമൂന്നാം ദിനം 

സമാധാനത്തിന്റെ സന്ദേശവുമായിട്ടാണ് ഓരോ ക്രിസ്തുമസ് കാലവും ആഗതമാകുന്നത്. അശാന്തിയുടെയും അസ്വസ്ഥകളുടെയും സമയങ്ങളിൽ ദൈവീകസമാധാനത്തിന്റെ ദൂതന്മാരാകുവാനുള്ള ചുമതലയാണ് ഓരോ പിറവിക്കാലവും നമ്മെ ഏൽപ്പിക്കുക. അസ്വസ്ഥതകൾ നിറഞ്ഞ ഇന്നത്തെ ചുറ്റുപാടുകളിൽ സമാധാനവാഹകരായി മാറാൻ നമുക്ക് ശ്രമിക്കാം.

ഈശോ സമാധാനം പുനഃസ്ഥാപിക്കുന്നതിനായിട്ടാണ് ഭൂമിയിലേയ്ക്ക് വന്നത്. നിരവധി ആളുകളിൽ കലഹത്തിന്റെയും അസ്വസ്ഥതയുടെയും ചിന്തകൾ നീക്കി സമാധാനം വിതച്ചുകൊണ്ടാണ് അവിടുന്ന് കടന്നുപോയത്. ഈശോയെപ്പോലെ നമ്മൾ ആയിരിക്കുന്ന ചുറ്റുപാടുകളിൽ സമാധനത്തിന്റെ ദാതാക്കളായിരുന്നുകൊണ്ട് പുൽക്കൂട്ടിലേയ്ക് നമുക്ക് യാത്ര ചെയ്യാം.

നിങ്ങൾ ആരോടെങ്കിലും ക്ഷമ  ചോദിക്കുവാൻ കടപ്പെട്ടിരിക്കുന്നുവോ അവരുടെ അടുത്ത് പോവുകയും ക്ഷമ ചോദിക്കുകയും ചെയ്യുക. അവരുമായി സൗഹൃദത്തിലാകുവാൻ ശ്രമിക്കുക. അഭയാര്‍ഥികള്‍ ആയവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുകയും അവർക്ക് സഹായങ്ങൾ ചെയ്യുകയും ചെയ്യുക. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ സംസാരിക്കുക. അങ്ങനെ പുൽക്കൂട് യാത്രയിൽ നമുക്ക് മുന്നേറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.