പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – ഇരുപത്തിരണ്ടാം ദിനം 

ക്രിസ്തുമസ് കാലം ഉണ്ണിയീശോയുടെ ജനനത്തിനായി നാം ഒരുങ്ങുന്ന കാലമാണ്. നമ്മിൽ തന്നെ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഈശോയുടെ ജനനത്തിനായി  നമ്മുടെ ഹൃദയങ്ങളെ ഒരുക്കുന്നതിനുള്ള കാലമാണ് ഇതു. ഈ പുണ്യകാലത്തിൽ മറ്റുള്ളവരെ നമ്മുടെ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ വേദനിപ്പിക്കാതെ മുന്നേറാം. കൂടാതെ കഴിയുന്നത്ര നന്മകൾ നമ്മുക്ക് ചെയ്യുവാനും ശ്രമിക്കാം.

ഈശോ തനിക്കു പിതാവായ ദൈവം തന്ന ദാനങ്ങളെ ഓർത്തു എപ്പോഴും  അവിടുത്തേയ്ക്കു നന്ദി പറയുമായിരുന്നു. എപ്പോഴും നന്ദിയുള്ളവരായിരിക്കുവാൻ ഈശോ ആഹ്വാനം ചെയ്തിരുന്നു. അതുപോലെ നമുക്കും ജീവിതത്തിൽ ദൈവം തന്ന ദാനങ്ങൾക്ക് നന്ദിയുള്ളവരാകാം. ഒപ്പം നമുക്ക് ഉപകാരികളായവരോടും നന്ദിയുള്ളവരാകാം.

ദൈവം ഇതുവരെ നമ്മുടെ ജീവിതത്തിൽ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥനയിലായിരിക്കാം. കൂടാതെ നമ്മുടെ വീട്ടിലെ കത്തുകൾ എത്തിക്കുന്ന പോസ്റ്റ്മാന് ഒരു ക്രിസ്തുമസ് സമ്മാനം കരുതി വയ്ക്കാം. ക്രിസ്തുമസ് ദിവസം അയാൾക്ക് അത് സമ്മാനിക്കാം. നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ സമയത്തു നമ്മെ സഹായിച്ച ഒരു വ്യക്തിക്ക് നന്ദി പറഞ്ഞു കൊണ്ട് ഒരു കത്തയയ്ക്കാം . അങ്ങനെ മറ്റുള്ളവരോട് നന്ദി പറഞ്ഞുകൊണ്ട് ഈ പുൽക്കൂട് യാത്രയിൽ മുന്നേറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.