പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – പത്തൊൻപതാം ദിനം

ശാന്തതയുടെയും സമാധാനത്തിന്റെയും സന്ദേശവുമായിട്ടാണ് ഓരോ ക്രിസ്തുമസ് കാലവും ആഗതമാകുന്നത്. ഭൂമിയിൽ സമാധാനം വിതയ്ക്കുന്നതിനാണ് ദൈവപുത്രൻ ഭൂജാതനായത്. അതിനാല്‍ തന്നെ അനേകർക്ക്‌ സമാധാനവും  ശാന്തിയും പകരുന്ന വ്യക്തികളായി മാറുന്നതിനുള്ള ആഹ്വാനമാണ്  ക്രിസ്തുമസ് പകരുന്നതും.

ക്ഷോഭിച്ച കടലിനെയും ആഞ്ഞടിച്ച കൊടുങ്കാറ്റിനെയും ശാന്തമാക്കിയവനാണ് കർത്താവ്. പ്രകൃതിയെ ശാന്തമാക്കിയതിനൊപ്പം സംശയങ്ങളാലും  അവിശ്വാസത്താലും കലങ്ങിമറിഞ്ഞ നിരവധി ആളുകളുടെ മനസുകളെ കൂടിയാണ്  അവിടുന്ന് ശാന്തമാക്കിയത്. പലതരത്തിലുള്ള അശാന്തികളെ നീക്കംചെയ്ത് കടന്നുപോയവനാണ് ഈശോ. അവിടുത്തെപ്പോലെ നമ്മുടെ ചുറ്റിലും പല കാരണങ്ങളാൽ അസ്വസ്ഥരായിരിക്കുന്നവരിലേയ്ക്ക്  സമാധാനം പകരുവാൻ ഈ ക്രിസ്തുമസ് കാലം നമുക്ക് പരിശ്രമിക്കാം.

ഇന്നേ ദിവസം ദുരിതങ്ങളാൽ കഷ്ടപ്പെടുന്നവർക്കായി സന്നദ്ധപ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കം. പ്രകൃതിദുരന്തങ്ങളിൽപെട്ട് വലയുന്നവർക്കായി സഹായങ്ങൾ നൽകാം. കൂടാതെ, സമീപത്തുള്ളവർക്ക് എമർജൻസി പ്ലാൻ പുതുക്കിനൽകാം.  ദുരന്തങ്ങൾ സംഭവിച്ചാൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് സമീപത്തുള്ളവരെ ബോധവാന്മാരാക്കുവാനും ശ്രമിക്കാം. അങ്ങനെ ഒരുമയോടെ നമുക്ക് പുൽക്കൂട്ടിലേയ്ക്ക് യാത്ര ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.