ബെത്‌ലഹേമിലേയ്ക്കുള്ള യാത്ര – ഇരുപത്തി നാലാം ദിനം 

ഉണ്ണീശോയെ കാണുന്നതിനായി സമ്മാനങ്ങളോടെയുള്ള നമ്മുടെ യാത്ര അതിന്റെ ലക്ഷ്യത്തിലേക്ക് എത്തുകയാണ്. നമുക്ക് മുൻപിൽ ഇപ്പോൾ ഒരു പുൽകൂടുണ്ട്. സഹനത്തിൽ നിന്നും വിരിഞ്ഞ പ്രതീക്ഷയുടെ, രക്ഷയുടെ പുൽക്കൂട്. ആ പുൽക്കൂട് മുന്നിൽ കണ്ടു യാത്ര ചെയ്യുവാൻ നമുക്ക് തുടർന്നും കഴിയട്ടെ.
ബെത്‌ലഹേമിലേയ്ക്കുള്ള നമ്മുടെ ആത്മീയ യാത്ര അതിന്റെ അവസാന ദിനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാർത്ഥിക്കാം:
‘എന്റെ പ്രിയ ഉണ്ണീശോയെ, എന്റെ ഹൃദയമാകുന്ന പുല്‍കൂട് ഞാന്‍ ഇതാ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു. എന്റെ ഹൃദയത്തില്‍ അങ്ങ് വന്നു പിറക്കണമേ. ആമ്മേന്‍. ‘
ഇന്നേ ദിവസം എന്റെ ഹൃദയമാകുന്ന പുൽകൂട്ടിലേയ്ക്ക് വരണമേ  എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ഇന്നു നമുക്ക് വിശുദ്ധ കുര്‍ബാനയ്ക്ക് അല്‍പം നേരം മുന്‍പ് പള്ളിയില്‍ എത്താം. നമ്മുടെ ഉള്ളില്‍ പിറക്കാന്‍ പോകുന്ന ഉണ്ണിയുമായി അല്‍പനേരം സംസാരിക്കാം.  അങ്ങനെ ഉണ്ണീശോയ്ക്ക് മീറ സമ്മാനിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.