ബെത്‌ലഹേമിലേയ്ക്കുള്ള യാത്ര – ഇരുപത്തി മൂന്നാം ദിനം 

ക്രിസ്തുമസ് വിശുദ്ധമായ ചിന്തകളോടെയും വിചാരങ്ങളോടെയും ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന നിമിഷങ്ങളാണ്. ഈ സമയം നാം മാറ്റിവച്ച ലോകത്തിന്റേതായ ചിന്തകളോട് വരും ദിവസങ്ങളിലും നോ പറയുവാൻ നമുക്ക് കഴിയുമോ എന്ന് ചിന്തിക്കാം.

ബെത്‌ലഹേമിലേയ്ക്കുള്ള നമ്മുടെ ആത്മീയ യാത്ര ഇരുപത്തി മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാർത്ഥിക്കാം:

‘ഏറ്റവും സ്നേഹം നിറഞ്ഞ വിശുദ്ധ യൗസേപ്പിതാവേ, അങ്ങയുടെ പുത്രന്റെ ജനനത്തിനായി ഒരുങ്ങുന്ന ഈ നിമിഷം ലോകത്തിന്റെ ചിന്തകളില്‍ നിന്ന് അകന്നിരികുവാന്‍ എന്നെ സഹായിക്കണമേ. പൂര്‍ണ്ണമായും ഈശോയില്‍ ഒന്ന് ചേര്‍ന്ന് ഈ ക്രിസ്തുമസ് ആചരിക്കുവാന്‍ എനിക്കായി മാധ്യസ്ഥം വഹിക്കണമേ. ആമ്മേന്‍. ‘

ഇന്നേ ദിവസം നമ്മുടെ ചിന്തകളെ നന്മകൾ കൊണ്ട് നിറയ്ക്കാം. ഒപ്പം മറ്റുള്ളവരിലെ നന്മകൾ കണ്ടെത്താം. മറ്റുള്ളവരെക്കുറിച്ചു കുറ്റം പറയുന്നത് ഒഴിവാക്കാൻ ശ്രമിക്കാം. അങ്ങനെ ഉണ്ണീശോയ്ക്കു തീ കായൻ പുൽകൂട്ടിലേയ്ക്ക് വിറകു നൽകാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.