ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്: കടുത്തുരുത്തി പിറവം ഫൊറോനകളുടെ സംയുക്ത നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് വിവിധ ഫൊറോനകളില്‍ സംഘടിപ്പിച്ചു വരുന്ന നേതൃസംഗമങ്ങളുടെ തുടര്‍ച്ചയായി കടുത്തുരുത്തി പിറവം ഫൊറോനകളുടെ സംയുക്ത  കൂടിവരവ് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

കെ.സി.സി. പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നേതൃസംഗമം ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ട്, കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, പിറവം ഫൊറോന പ്രസിഡന്റ് സാബു നിരപ്പുകാട്ടില്‍, കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. തോമസ് കരിമ്പുംകാലായില്‍, ഫാ. ഷാജി മുകളേല്‍, ഫാ. ജോസ് പാട്ടക്കണ്ടത്തില്‍, ഫാ. മാത്യു പാറത്തോട്ടുംകര, ഫൊറോന യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിവിധ വിഷയങ്ങളില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, അഡ്വ. അജി കോയിക്കല്‍, ഫാ. ബോബി ചേരിയില്‍ എന്നിവര്‍ വിഷയാവതരണം നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

അതിരൂപതയുടെയും  കെ.സി.സിയുടെയും നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുത്തവര്‍ പിന്തുണ അറിയിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ബിനോയി ഇടയാടിയില്‍, (ജനറല്‍ സെക്രട്ടറി, കെ.സി.സി)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.