ഇത് ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയം: മാർ ജോർജ് ആലഞ്ചേരി

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നമ്മുടെ സഹോദരങ്ങൾക്ക് ജീവഹാനി സംഭവിക്കാനിടയായത് അത്യന്തം വേദനാജനകമാണെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും അവർക്കായി പ്രാർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരോടും പ്രളയദുരന്തം അനുഭവിക്കുന്നവരോടുമൊപ്പം നമുക്ക് നിൽക്കാം. അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു കൊണ്ട് നമുക്ക് അവരോട് ചേർന്നുനിൽക്കാം. ദുരന്തമുഖത്തേക്ക് ഓടിയെത്തുന്ന നല്ലവരായ നാട്ടുകാർക്കും രക്ഷാപ്രവർത്തകർക്കും സർക്കാർ സംവിധാനങ്ങൾക്കും അഭിനന്ദനങ്ങൾ. ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഇത് ഒഴിവാക്കുവാനുള്ള നയതീരുമാനങ്ങളും പ്രവർത്തനങ്ങളും കൈക്കൊള്ളാൻ ഉത്തരവാദിത്വപ്പെട്ടവർ ജാഗ്രത കാട്ടണം – അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.