മൂന്നു കുട്ടികളുള്ള കുടുംബങ്ങളെ ആദരിച്ച്, ഇറ്റലി

മൂന്നും അതില്‍ കൂടുതലും കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയുമായി ഇറ്റാലിയന്‍ ഗവണ്‍മെന്റ്. മൂന്നും അതില്‍ കൂടുതലും കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭൂമി നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇറ്റലിയില്‍ ജനന നിരക്ക് കുറഞ്ഞു വരുന്നതിനാല്‍, കുടുംബങ്ങളില്‍ കുട്ടികളുടെ പ്രാധാന്യവും അതിലൂടെ രാജ്യത്തിന്റെ നിലനില്‍പ്പും ഓര്‍മ്മപ്പെടുത്തുവാനാണ് സര്‍ക്കാര്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ തീരുമാനിച്ചത്. ഗവണ്മെന്റിന്റെ അധീനതയില്‍ ഉള്ള ഭൂമിയാണ് കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്കു നല്‍കുക.  ഇത്തരം പദ്ധതികള്‍ ദമ്പതികളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുവാനുള്ള പ്രോത്സാഹനം നല്‍കുമെന്നും അതിലൂടെ രാജ്യത്തെ നിലനിര്‍ത്താന്‍ കഴിയും എന്നും അധികാരികള്‍ പ്രതീക്ഷിക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനന നിരക്ക് ഏറ്റവും കുറവുള്ള രാജ്യമാണ് ഇറ്റലി. 2008 ല്‍ ജനന നിരക്ക് 9 .8 % ആയിരുന്നെങ്കില്‍ 2017  ല്‍ അത് 7 .6 % ആയി കുറഞ്ഞിരുന്നു. നിയമപരമായി വിവാഹം ചെയ്തവരില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ക്കാണ് ഈ അവകാശം ലഭിക്കുക എന്നും സര്‍ക്കാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.