പരിശുദ്ധ മറിയം നമ്മെ സഹായിക്കുന്നതെങ്ങനെ

ചില നേരങ്ങളിലെങ്കിലും പരിശുദ്ധ മറിയത്തിന്റെ സ്‌നേഹത്തെ നാം മറന്നുപോകാറുണ്ട്. ഇതാ നിന്റെ അമ്മയെന്ന ഈശോയുടെ വാക്കിനെയും. എന്നാല്‍ നാം ഒരിക്കലും വിസ്മരിക്കരുതാത്ത നാമമാണ് പരിശുദ്ധ മറിയത്തിന്റേത്.

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നത് എല്ലാവരും നിര്‍ബന്ധമായും ആശ്രയത്വം കണ്ടെത്തേണ്ടവളാണ് മറിയം എന്നാണ്. അവള്‍ നമ്മുടെ ആത്മീയമാതാവാണ്. മാതാവിന്റെ സാന്നിധ്യത്തില്‍ നാം കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി മാറുന്നു. നമ്മുടെ ആത്മീയ രക്ഷ മാത്രമാണ് മാതാവിന്റെ ആഗ്രഹം. ആത്മീയമായ എല്ലാവിധ അപകടങ്ങളില്‍ നിന്നും മറിയം നമ്മെ രക്ഷിക്കുന്നു. ജീവിതത്തിലെ ആപത്തുകളില്‍ സംരക്ഷണകവചം തീര്‍ക്കുന്നു. പ്രലോഭനങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍ നമുക്ക് ആശ്രയം കണ്ടെത്താവുന്നവളും മറിയം തന്നെ.

മറിയത്തോടു ചേര്‍ന്നുനില്‍ക്കുന്നവരെല്ലാം ഈശോയോടും ചേര്‍ന്നാണ് നില്ക്കുന്നത്. മറിയത്തില്‍ നാം ശരണംവയ്ക്കുകയാണെങ്കില്‍ നാം വിളിക്കുമ്പോഴെല്ലാം അവള്‍ നമ്മുടെ സഹായത്തിനായി ഓടിയെത്തും. ഈ ലോകത്തിലെ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന് എന്താണ് വേണ്ടതെന്നും എപ്പോഴാണ് വേണ്ടതെന്നും അറിയാവുന്നതുപോലെ നമ്മുടെ ആത്മീയ അമ്മയായ മറിയത്തിനും നമ്മുടെ ആവശ്യങ്ങള്‍ ഓരോന്നും വ്യക്തമായി അറിയാം. മറിയം നമ്മെ സഹായിക്കും. രക്ഷിക്കും. ഈശോയുടെ അടുക്കലെത്തും. അതുകൊണ്ട് മറിയത്തെ സ്വന്തം അമ്മയായി സ്വീകരിക്കുമെന്ന് ഒരിക്കല്‍കൂടി നമുക്ക് ഏറ്റുപറയാം.