സീറോമലബാര്‍ ഡിസംബര്‍ 25, ലൂക്കാ 2:1-20 – പ്രശ്‌നത്തില്‍ നിന്ന് പ്രതീക്ഷയിലേയ്ക്ക്

യേശുവിന്റെ ജനനത്തെക്കുറിച്ച് ധ്യാനിക്കുന്ന നമുക്ക് മുമ്പില്‍ തെളിയുന്നത് പ്രശ്‌നത്തില്‍ നിന്ന് പ്രതീക്ഷയിലേയ്ക്കുള്ള ചുവടുമാറ്റമാണ്. ലൂക്കാ 2-ാം അധ്യായം 1 മുതല്‍ 7 വരെയുള്ള വചനങ്ങളില്‍ നാം ദര്‍ശിക്കുന്നത് നിരവധി പ്രശ്‌നങ്ങളാണ്. അഗസ്റ്റനസ് സീസറിന്റെ കല്പന, ജോസഫിന്റെയും മേരിയുടെയും യാത്ര, പുല്‍തൊട്ടിയില്‍ കിടത്തപ്പെടുന്ന യേശു, സത്രത്തില്‍ സ്ഥലം ലഭിക്കാത്ത അവസ്ഥ – എല്ലാം പ്രശ്‌നങ്ങളാണ്. എന്നാല്‍ 8 മുതല്‍ 20 വരെയുള്ള വചനങ്ങളില്‍ തെളിയുന്നത് പ്രതീക്ഷയാണ്. ഇടയന്മാര്‍ക്ക് മുമ്പില്‍ മാലാഖ പ്രത്യക്ഷപ്പെടുന്നു, രക്ഷകന്റെ ജനനത്തിന്റെ സദ്‌വാര്‍ത്ത അറിയിക്കുന്നു, ഇടയന്മാര്‍ മാതാവിനെയും യൗസേപ്പിനെയും ശിശുവിനേയും കാണുന്നു – എല്ലായിടത്തും പ്രതീക്ഷയുടെ നിറവാണ്. ക്രിസ്മസ് ഏതൊരു വ്യക്തിക്കും പ്രതീക്ഷ നല്‍കുന്ന ദിനമാണ്. എന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതീക്ഷയിലേയ്ക്ക് കടക്കാന്‍ ഈ പുണ്യദിനം എന്നെയും സഹായിക്കട്ടെ.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.