വി. കുർബാനയും അനുദിന വചനവും: ഡിസംബർ 6

ഫാ. ആൽവിൻ mcbs

തന്‍െറ ഭവനത്തിലുള്ളവര്‍ക്ക്‌ കൃത്യസമയത്തു ഭക്‌ഷണം കൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്‌തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്‌? യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍ (മത്തായി 24 : 45-46). നല്ലവരും, വിശ്വസ്തരുമായവർക്കു മാത്രമേ മറ്റുള്ളവരെ തൃപ്തിപ്പെടുത്തുവാൻ സാധിക്കൂ. ഇതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ഈശോ. തന്റെ പരസ്യ ജീവിതകാലത്ത് തന്റെ വചനം കേൾക്കാൻ വന്ന അനേകരെ ഭക്ഷിച്ച് തൃപ്തരാക്കുന്നത് നാം കാണുന്നുണ്ട്.

ഇന്നും താൻ സെഹിയോൻ ശാലയിൽ സ്ഥാപിച്ച ബലിയർപ്പണത്തിൽ പങ്കുചേരുന്നവരെ തന്റെ ശരീരരക്തങ്ങളാകുന്ന ഭക്ഷണം നൽകി തൃപ്തരാക്കാതെ അവൻ പറഞ്ഞയിക്കില്ല. ഈശോ നൽകുന്ന “തൃപ്തി” കുർബാന സ്വീകരണത്തിലൂടെ അനുഭവിച്ചറിയാൻ നമുക്ക് ശ്രമിക്കാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.